10:59am 13 November 2026
NEWS
ഖത്തർ സ്റ്റാർസ് ലീഗ് മത്സരങ്ങൾ വ്യാഴാഴ്ച പുനരാരംഭിക്കും; ആവേശപ്പോരാട്ടത്തിനൊരുങ്ങി ക്ലബ്ബുകൾ
09/03/2026  02:44 PM IST
NILA
ഖത്തർ സ്റ്റാർസ് ലീഗ് മത്സരങ്ങൾ വ്യാഴാഴ്ച പുനരാരംഭിക്കും; ആവേശപ്പോരാട്ടത്തിനൊരുങ്ങി ക്ലബ്ബുകൾ

 

ദോഹ: ഖത്തർ സ്റ്റാർസ് ലീഗ് (ദോഹ ബാങ്ക് സ്റ്റാർസ് ലീഗ്) മത്സരങ്ങൾ ഈ വ്യാഴം, വെള്ളി ദിവസങ്ങളിലായി പുനരാരംഭിക്കുമെന്ന് ക്യു.എസ്.എൽ (QSL) ഫൗണ്ടേഷൻ അറിയിച്ചു. ലീഗിലെ 18-ാം വാരത്തിലെ നിർണ്ണായക മത്സരങ്ങളാണ് ഈ ദിവസങ്ങളിൽ നടക്കുന്നത്.അൽ സെയിലിയ vs അൽ ദുഹൈൽ (ജാസിം ബിൻ ഹമദ് സ്റ്റേഡിയം)
​അൽ വക്ര vs അൽ ഷമാൽ (അഹമ്മദ് ബിൻ അലി സ്റ്റേഡിയം)
​ഖത്തർ എസ്‌സി vs അൽ ഗറാഫ (അൽ തുമാമ സ്റ്റേഡിയം)എന്നീ മത്സരങ്ങളാണ്വ്യാഴാഴ്ചനടക്കുക. വെള്ളിയാഴ്ച അൽ അഹ്ലി vs അൽ അറബി (അൽ തുമാമ സ്റ്റേഡിയം)
​അൽ റയ്യാൻ vs അൽ ഷഹാനിയ (അഹമ്മദ് ബിൻ അലി സ്റ്റേഡിയം)
​അൽ സദ്ദ് vs ഉം സലാൽ (ജാസിം ബിൻ ഹമദ് സ്റ്റേഡിയം)മത്സരങ്ങളും നടക്കും.17 റൗണ്ടുകൾ പൂർത്തിയായപ്പോൾ 38 പോയിന്റുകളുമായി അൽ സദ്ദ് ആണ് പട്ടികയിൽ ഒന്നാമത്. 34 പോയിന്റുള്ള അൽ ഗറാഫ രണ്ടാം സ്ഥാനത്തും 31 പോയിന്റുമായി അൽ ഷമാൽ മൂന്നാം സ്ഥാനത്തുമാണ്.
​മേഖലയിലെ നിലവിലെ സാഹചര്യങ്ങൾക്കിടയിലും കായിക മാമാങ്കം തിരികെ വരുന്നത് ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശമാണ് പകരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img