
ദോഹ: 2027 ൽ ജപ്പാനിലെ യോകോഹാമയിൽ നടക്കുന്ന അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സ്പോയിൽ ഖത്തർ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു, ആതിഥേയ രാഷ്ട്രമായ ജപ്പാനുമായി കരാർ ഒപ്പിട്ട ആദ്യ രാജ്യമായി ഖത്തർ.ചടങ്ങിൽ ഖത്തറിനെ പ്രതിനിധീകരിച്ച് ജപ്പാനിലെ അംബാസഡറും ഖത്തർ പവലിയന്റെ കമ്മീഷണർ ജനറലുമായ ജാബർ ബിൻ ജറള്ള അൽ-മാരി,ഹോർട്ടികൾച്ചറൽ എക്സ്പോ 2027 ന്റെ കമ്മീഷണർ കോഷിക്കാവ കസുഹിക്കോ, എക്സ്പോ സെക്രട്ടറി ജനറൽ മസാറ്റോ കൊമുറ എന്നിവർ
പങ്കെടുത്തു.
2027 മാർച്ച് 19 മുതൽ സെപ്റ്റംബർ 26 വരെ ജപ്പാനിലെ യോകോഹാമയിൽ "സന്തോഷത്തിനായുള്ള ഭാവിയുടെ ദൃശ്യങ്ങൾ" എന്ന വിഷയത്തിൽ നടക്കുന്ന ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോയിൽ ആഗോള പാരിസ്ഥിതിക വെല്ലുവിളികൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഭാവി തലമുറകളുടെ ക്ഷേമത്തിനായി സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായുള്ള വിഷയങ്ങൾ അവലോകനം ചെയ്യും.











