
ദോഹ: സാമൂഹിക വികസനവും കുടുംബകാര്യ മന്ത്രാലയവും (MSDF), ഇന്റർനാഷണൽ ഡിസബിലിറ്റി അലയൻസും (IDA) ചേർന്ന് പ്രത്യേക ആവശ്യമുള്ള വ്യക്തികളുടെ ശക്തിപ്പെടുത്തലിനും അവകാശ സംരക്ഷണത്തിനുമായി ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു.
ചടങ്ങിൽ സാമൂഹിക വികസന-കുടുംബകാര്യ മന്ത്രി ബുതൈന ബിൻത് അലി അൽ ജാബർ അൽ നുവൈമിയും, IDAയും അറബ് ഓർഗനൈസേഷൻ ഓഫ് പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസിന്റെ (AOPD) പ്രസിഡന്റുമായ ഡോ. നവാഫ് കബ്ബാരയും സന്നിഹിതരായിരുന്നു.
2028-ൽ ഖത്തറിൽ നടക്കാനിരിക്കുന്ന നാലാമത്തെ ഗ്ലോബൽ ഡിസബിലിറ്റി സമ്മിറ്റിനോടനുബന്ധിച്ചാണ് ധാരണാപത്രം ഒപ്പുവെച്ചത്. ‘From Commitments to Change: The Journey Toward Doha’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
ധാരണാപത്രം വഴി വൈകല്യമുള്ള വ്യക്തികളുടെ ഉൾക്കൊള്ളലിനും സമത്വാവകാശങ്ങൾക്കും വേണ്ടി അന്തർദേശീയ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഖത്തർ ഉൾക്കൊള്ളുന്ന സമൂഹങ്ങളുടെ നിർമ്മാണത്തിനും വൈകല്യമുള്ളവരുടെ സജീവ പങ്കാളിത്തത്തിനും ആഗോള മാതൃകയാണെന്ന് ഡോ. കബ്ബാര പറഞ്ഞു.











