05:00pm 11 November 2026
NEWS
ഗ്രേറ്റ് പ്ലേസ് ടു വർക്ക് റാങ്കിംഗിൽ ഖത്തറിന് ആഗോളതിളക്കം
26/10/2025  02:23 PM IST
nila
ഗ്രേറ്റ് പ്ലേസ് ടു വർക്ക് റാങ്കിംഗിൽ  ഖത്തറിന് ആഗോളതിളക്കം

ദോഹ:തൊഴിലാളി-മുൻഗണനാനയങ്ങളുടെ  ഹോസ്പിറ്റാലിറ്റി മേഖലയിൽ
ഖത്തറിന്ആഗോളതിളക്കം.തൊഴിലാളികൾക്ക് മുൻഗണന നൽകുന്ന നവീന മാനവവിഭവശേഷി നയങ്ങളിലൂടെയും തുടർച്ചയായ വികസന പ്രതിബദ്ധതയിലൂടെയും ഖത്തറിന്റെ ഹോസ്പിറ്റാലിറ്റി മേഖല പ്രാദേശിക തലത്തിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിരിക്കുകയാണ്
ഗ്രേറ്റ് പ്ലേസ് ടു വർക്ക് എന്ന ആഗോള തൊഴിൽസാംസ്‌കാരിക സംഘടന പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗിൽ, മക്‌ഡോണാൾഡ്സ് ഖത്തർ, മാരിയറ്റ് ഇന്റർനാഷണൽ, ഹാർവെസ്റ്റ് കോഫി തുടങ്ങിയ ഖത്തർ ആസ്ഥാനമായ സ്ഥാപനങ്ങൾ ജീവനക്കാരുടെ വിശ്വാസവും ക്ഷേമവും മുൻതൂക്കം നൽകുന്ന മികവുറ്റ 25 സ്ഥാപനങ്ങളിൽ ഇടം നേടി.നേതൃത്വം (ലീഡർഷിപ്പ്) മികച്ച തൊഴിൽസ്ഥലങ്ങൾ നിർവചിക്കുന്നതിൽ നിർണായക ഘടകമാണ്.
91% ജീവനക്കാർ മാനേജ്മെന്റ് വ്യക്തമായി പ്രതീക്ഷകൾ അറിയിക്കുന്നതായി പറയുന്നു, അതേ തോതിൽ തന്നെ ജീവനക്കാർക്ക് ചോദിക്കാവുന്ന സാഹചര്യമുണ്ടെന്നും അവർ തുറന്നും ഉത്തരവാദിത്തപരമായും പ്രതികരിക്കുന്നതായും കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img