12:08pm 11 November 2026
NEWS
ഇന്ത്യയിൽ നടന്ന “Changemakers of Tomorrow 2025”-ൽ ഖത്തർ ഷെല്ലിന്റെ സജീവ പങ്കാളിത്തം
30/09/2025  10:27 AM IST
nila
ഇന്ത്യയിൽ നടന്ന “Changemakers of Tomorrow 2025”-ൽ ഖത്തർ ഷെല്ലിന്റെ സജീവ പങ്കാളിത്തം

 

ദോഹ: ഖത്തർ ഷെൽ, ഇന്ത്യയിലെ ബെംഗളൂരുവിൽ നടന്ന ഷെല്ലിന്റെ പ്രധാന ഇൻവെഷൻ ഇവന്റ് “Changemakers of Tomorrow 2025”-ൽ പങ്കെടുത്തു. രണ്ട് ദിവസം നീണ്ടുനിന്ന ഈ പരിപാടിയിൽ ലോകമെമ്പാടുമുള്ള 10,000-ത്തിലധികം പങ്കാളികൾ – സ്റ്റാർട്ടപ്പുകൾ, സാങ്കേതിക പങ്കാളികൾ, എനർജി രംഗത്തെ വിദഗ്ദർ എന്നിവർപങ്കാളിത്തം വഹിച്ചു.
ഖത്തർ ഷെല്ലിന്റെ പങ്കാളിത്തത്തിലെ ഹൈലൈറ്റ്, Pearl GTL-ന് ലോക സാമ്പത്തിക ഫോറത്തിന്റെ Global Lighthouse Network അംഗത്വം ലഭിച്ചു.ഷെല്ലിന്റെ ആഗോള ശൃംഖലയിൽ നിന്നും, ഖത്തറിൽ നിന്നുള്ള ആദ്യ  ബഹുമതിയാണിത്.
Pearl GTL വൈസ് പ്രസിഡന്റ് മിസ്ഫർ അൽ-ബിദൈവി പാനൽ ചർച്ചയിൽ AI ആധാരിത അനലിറ്റിക്സ്, predictive maintenance, real-time integrity monitoring ഉൾപ്പെടെ 45-ത്തിലധികം പുരോഗമന സാങ്കേതിക വിദ്യകളുടെ പ്രയോഗം വിശദീകരിച്ചു. “സാങ്കേതികവിദ്യയും ആളുകളും ഒന്നിച്ചുചേർന്നാൽ മാത്രമേ യഥാർത്ഥ മാറ്റം സംഭവിക്കൂ” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ Shell.ai Futures Pitch – Qatar Edition മത്സരം കൂടി നടന്നു. ഖത്തർ സയൻസ് & ടെക്നോളജി പാർക്കുമായി (QSTP) സഹകരിച്ച് സംഘടിപ്പിച്ച ഈ മത്സരത്തിൽ എനർജി മേഖലയിലെ സ്റ്റാർട്ടപ്പുകൾ AI നവീകരണങ്ങൾ അവതരിപ്പിച്ചു. QSTP പ്രസിഡന്റ് രാമ ചകാക്കി, “ഖത്തറിലെ AI സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റിയെ വളർത്താൻ ഷെല്ലുമായി സഹകരിക്കാനുള്ള വലിയ അവസരം കാണുന്നു” എന്നും അഭിപ്രായപ്പെട്ടു.
ഖത്തർ നാഷണൽ വിഷൻ 2030 ലക്ഷ്യങ്ങളുമായി ചേർന്ന് സുസ്ഥിര വികസനം, മാനവവിഭവശേഷി വളർച്ച, സാമ്പത്തിക വൈവിധ്യവൽക്കരണം എന്നീ മേഖലകളിൽ മുന്നേറാനുള്ള ഖത്തർ ഷെല്ലിന്റെ പ്രതിബദ്ധതയെ ഈ പങ്കാളിത്തം വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img