
ദോഹ:അബുദാബിയിൽനടക്കുന്ന മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറത്തിൽ ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) പങ്കാളിത്തം വഹിച്ചു.
അന്താരാഷ്ട്ര വ്യാവസായിക സഖ്യങ്ങൾക്കും പങ്കാളിത്തങ്ങൾക്കുമിടയിൽ ആഗോള വിതരണ ശൃംഖലകളുടെ സംയോജനം' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി മുഹമ്മദ് ബിൻ ഹസ്സൻ അൽ മാൽക്കി പങ്കെടുത്തു.ഖത്തറിന്റെ ദേശീയഉൽപ്പാദനരീതികൾ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇയുടെ കാഴ്ചപ്പാടുമായി യോജിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു,
യുഎഇ, ജോർദാൻ, ഈജിപ്ത്, ബഹ്റൈൻ, മൊറോക്കോ എന്നിവയുടെ അംഗത്വത്തോടെയാണ് പങ്കാളിത്തം ആരംഭിച്ചത്.
2026 ജനുവരിയിൽ പൂർത്തിയാകാൻ പോകുന്ന ഒരു പ്രാദേശിക അടിസ്ഥാന സൗകര്യ പദ്ധതിക്കായി 28,000 മീറ്റർ ഫൈബർഗ്ലാസ് പൈപ്പുകൾ വിതരണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഖത്തറിലെ മെഡ്ഗൾഫ് കൺസ്ട്രക്ഷൻ കമ്പനിയും യുഎഇയുടെ ഫ്യൂച്ചർ പൈപ്പ് ഇൻഡസ്ട്രീസും തമ്മിലുള്ള പങ്കാളിത്തവും
ഖത്തർ സ്റ്റീലും ബഹ്റൈൻ സ്റ്റീലും തമ്മിലുള്ള 1.266 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ദീർഘകാല കരാറും അവലോകനം ചെയ്തു.
മെയ് 22 ന് മെയ്ക്ക് ഇറ്റ് ഇൻ എമിറേറ്റ്സ് ഫോറം സമാപിക്കും











