06:05pm 10 November 2026
NEWS
ദോഹ ചർച്ചകളിൽ ‘പോസിറ്റീവ് പുരോഗതി’യെന്ന് ഖത്തർ
02/07/2026  04:33 PM IST
nila
ദോഹ ചർച്ചകളിൽ ‘പോസിറ്റീവ് പുരോഗതി’യെന്ന് ഖത്തർ

​ദോഹ: ഇറാൻ, യു.എസ് പ്രതിനിധികളുമായി ദോഹയിൽ നടന്ന ചർച്ചകളിൽ ധാരണാപത്രവുമായി (MoU) ബന്ധപ്പെട്ട വിഷയങ്ങളിൽ ‘പോസിറ്റീവ് പുരോഗതി’ ഉണ്ടായതായി ഖത്തർ. ഖത്തർ, പാകിസ്താൻ മധ്യസ്ഥർ യു.എസ്, ഇറാൻ പ്രതിനിധിസംഘങ്ങളുമായി വെവ്വേറെ നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
​പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരിയാണ് ചർച്ചകളുടെ പുരോഗതി അറിയിച്ചത്.
​"വരും ദിവസങ്ങളിലും ചർച്ചകൾ തുടരാൻ ഇരുവിഭാഗവും സമ്മതിച്ചിട്ടുണ്ട്. മുൻ ഇറാനിയൻ പരമോന്നത നേതാവിന്റെ വിലാപയാത്ര ചടങ്ങുകൾക്ക് ശേഷം, എത്രയും പെട്ടെന്ന് തന്നെ അടുത്ത യോഗം ചേരുന്നതിനുള്ള തീയതി നിശ്ചയിക്കുമെന്ന് എക്സ് പ്ലാറ്റ്‌ഫോമിൽഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരികുറിച്ചു.
ഖത്തറിന്റെയും പാകിസ്താന്റെയും നേതൃത്വത്തിൽ നടക്കുന്ന ഈ മധ്യസ്ഥശ്രമങ്ങൾ മേഖലയിലെ തന്ത്രപ്രധാനമായ വിഷയങ്ങളിൽ നിർണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ ചർച്ചകൾ വരും ആഴ്ചകളിൽ ദോഹയിൽ വെച്ച് തന്നെ തുടരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img