
ദോഹ: ഇറാൻ, യു.എസ് പ്രതിനിധികളുമായി ദോഹയിൽ നടന്ന ചർച്ചകളിൽ ധാരണാപത്രവുമായി (MoU) ബന്ധപ്പെട്ട വിഷയങ്ങളിൽ ‘പോസിറ്റീവ് പുരോഗതി’ ഉണ്ടായതായി ഖത്തർ. ഖത്തർ, പാകിസ്താൻ മധ്യസ്ഥർ യു.എസ്, ഇറാൻ പ്രതിനിധിസംഘങ്ങളുമായി വെവ്വേറെ നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരിയാണ് ചർച്ചകളുടെ പുരോഗതി അറിയിച്ചത്.
"വരും ദിവസങ്ങളിലും ചർച്ചകൾ തുടരാൻ ഇരുവിഭാഗവും സമ്മതിച്ചിട്ടുണ്ട്. മുൻ ഇറാനിയൻ പരമോന്നത നേതാവിന്റെ വിലാപയാത്ര ചടങ്ങുകൾക്ക് ശേഷം, എത്രയും പെട്ടെന്ന് തന്നെ അടുത്ത യോഗം ചേരുന്നതിനുള്ള തീയതി നിശ്ചയിക്കുമെന്ന് എക്സ് പ്ലാറ്റ്ഫോമിൽഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരികുറിച്ചു.
ഖത്തറിന്റെയും പാകിസ്താന്റെയും നേതൃത്വത്തിൽ നടക്കുന്ന ഈ മധ്യസ്ഥശ്രമങ്ങൾ മേഖലയിലെ തന്ത്രപ്രധാനമായ വിഷയങ്ങളിൽ നിർണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ ചർച്ചകൾ വരും ആഴ്ചകളിൽ ദോഹയിൽ വെച്ച് തന്നെ തുടരും.











