NEWS
ഗാസ വെടിനിർത്തൽ മാധ്യസ്ഥ ശ്രമംതുടരുന്നതായി ഖത്തർ
09/07/2025 12:23 PM IST
nila

ദോഹ: ചർച്ചകൾക്കുള്ള ചട്ടക്കൂട്' സംബന്ധിച്ച് ഖത്തർ ഇസ്രായേലുമായും ഹമാസുമായും മാധ്യസ്ഥ ശ്രമം തുടരുക യാണെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ (MoFA) ഔദ്യോഗിക വക്താവുമായ ഡോ. മജീദ് അൽ-അൻസാരി.
പ്രതിവാര മാധ്യമ സമ്മേളനത്തിൽ, ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും മാനുഷിക പ്രതിസന്ധിയും അവസാനിപ്പിക്കുക എന്നതാണ് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞത്.
ഒരു ചർച്ചാ ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി ഓരോ പ്രതിനിധി സംഘവുമായും വെവ്വേറെ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഡോ. മജീദ് അൽ-അൻസാരി പറഞ്ഞു, വിശദമായ ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും, നേരത്തെയുള്ള പോസിറ്റീവ് സൂചനകൾ ഉണ്ടെന്നും കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











