06:26pm 07 November 2026
NEWS
ഖത്തർ-സൗദി സംയുക്ത സുരക്ഷാ സമിതി യോഗം റിയാദിൽ ചേർന്നു
18/09/2026  12:05 PM IST
nila
ഖത്തർ-സൗദി സംയുക്ത സുരക്ഷാ സമിതി യോഗം റിയാദിൽ ചേർന്നു

 


​റിയാദ്: ഖത്തർ, സൗദി അറേബ്യ രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷാ പങ്കാളിത്തവും സഹകരണവും കൂടുതൽ ശക്തമാക്കാൻ ധാരണ. റിയാദിൽ ചേർന്ന ഖത്തർ-സൗദി എക്സിക്യൂട്ടീവ് കൗൺസിലിന് കീഴിലുള്ള സംയുക്ത സുരക്ഷാ-സൈനിക സമിതി യോഗത്തിലാണ് ഇരുരാജ്യങ്ങളുടെയും ഉന്നതതല സംഘം സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തത്.
​ഖത്തർ ആഭ്യന്തര മന്ത്രിയും ലേഖ്‌വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽഥാനിയും സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് അൽ സഊദും സംയുക്തമായാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്.
​ഇരുരാജ്യങ്ങളുടെയും പരമോന്നത ഭരണനേതൃത്വങ്ങളുടെ പിന്തുണയോടെയുള്ള സുരക്ഷാ പങ്കാളിത്തത്തിന്റെ കരുത്ത് യോഗത്തിൽ വ്യക്തമാക്കിയതായി ശൈഖ് ഖലീഫ ബിൻ ഹമദ് തൻ്റെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെ അറിയിച്ചു. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ അജണ്ടകൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
​ചർച്ചകൾക്ക് ശേഷം, ഖത്തർ-സൗദി കോർഡിനേഷൻ കൗൺസിലിന് കീഴിലുള്ള സുരക്ഷാ-സൈനിക സമിതിയുടെ നാലാമത് യോഗത്തിന്റെ തീരുമാനങ്ങൾ അടങ്ങിയ മിനിറ്റ്സിൽ ഇരു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രിമാർ ഒപ്പുവെച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img