NEWS
മയക്കുമരുന്ന് കടത്ത് പ്രതിരോധിക്കാൻ ഖത്തർ-സൗദി സംയുക്ത യോഗം
25/04/2025 03:06 PM IST
nila

ദോഹ: മയക്കുമരുന്ന് കടത്ത്ചെറുക്കുന്നതിനുള്ള ഉഭയകക്ഷി കരാർ സജീവമാക്കാൻ ഖത്തർ-സൗദി സംയുക്തകമ്മിറ്റിയുടെ ആദ്യ യോഗം ദോഹയിൽ നടന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റിലെ ആന്റി-നാർക്കോട്ടിക്‌സ് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുല്ല അൽ ഖാതിറാണ് ഖത്തർ പ്രതിനിധി സംഘത്തെ നയിച്ചത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്‌സ് കൺട്രോളിലെ അന്താരാഷ്ട്ര സഹകരണ ഡയറക്ടർ കേണൽ മൻസൂർ ബിൻ സാലിഹ് അൽ ഗാംദി സൗദി പ്രതിനിധി സംഘത്തിനു നേതൃത്വം നൽകി. യോഗത്തിൽ അജണ്ടയിലെ നിരവധി ഇനങ്ങൾ ചർച്ച ചെയ്യുകയും പ്രസക്തമായ ശുപാർശകൾ അംഗീകരിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











