
ദോഹ :സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണർ സെൻന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രക്തദാന ക്യാമ്പിന്റെ ഉൽഘാടനം ഖത്തർ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി, സച്ചിൻ ദിനകർ ശംഖ്പാൽ നിർവ്വഹിച്ചു.സംസ്കൃതിയുടെ ജീവ കാരുണ്ണ്യ പ്രവർത്തനങ്ങൾ മാതൃകപരവും അഭിനന്ദനർഹവുമാണെന്ന് അദ്ദേഹംഅഭിപ്രായപ്പെട്ടു. ഹമ്മദ് ബ്ലഡ് ഡോണേഷൻ സെന്റർ മാനേജർ സദീഖ അൽ മഹമൂദി
ചടങ്ങിൽ ബ്ലഡ് ബാങ്കിന്റെ സേവനങ്ങളെക്കുറിച്ചും, രക്തദാനത്തിന്റെ പ്രധാന്യത്തെ ക്കുറിച്ചും വിശദീകരിച്ചു. സംസ്കൃതി ബിൻ ഒമ്രാൻ യൂണിറ്റ് പ്രസിഡൻ്റ് ജിതിൻ ചക്കോത്ത് അധ്യക്ഷനായിരിന്നു.
ചടങ്ങിൽ സംസ്കൃതി പ്രസിഡൻ്റ് സാബിത്ത് സഹീർ , ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം,ഡോക്ടർ കുട്ടീസ് മെഡിക്കൽ സെന്റർ പ്രതിനിധി Dr.ഗോപാൽ ശങ്കർ, ഹരീഷ് വലിയേടത്തു, സംസ്കൃതി സാമൂഹിക സേവന വിഭാഗം കൺവീനർ സന്തോഷ് ഓ കെ,സംസ്കൃതി കേന്ദ്ര കമ്മറ്റിയഅംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരിന്നു.
സംസ്കൃതി ബിൻ ഒമ്രാൻ യൂണിറ്റ് സെക്രട്ടറി രാജു വി കെ സ്വാഗതവും, ഒർഗനൈസിംഗ് കമ്മറ്റി കൺവീനർ ഇതിയാസ് ബിബിൻ നന്ദിയും പറഞ്ഞു.ദോഹ ഹമ്മദ് ബ്ലഡ് ബാങ്കിൽ വെള്ളിയാഴ്ച്ച ഉച്ചമുതൽ ആരംഭിച്ച ക്യാമ്പിൽ സ്ത്രീകളടക്കം 150ഓളം അംഗങ്ങളാണ് രക്തദാനം ചെയ്തത്. ക്യാമ്പിൽ കുട്ടീസ് മെഡിക്കൽസ് സെന്ററിന്റെ
സൗജന്ന്യ ഡോക്ടർ കൺസൽട്ടേഷൻ, കൂടാതെ വിവിധ സൗജന്യമെഡിക്കൽ സേവനങ്ങളും ക്യമ്പിൽ ഒരുക്കയിരിന്നു.











