04:34am 01 October 2026
NEWS
ഖത്തർ സമന്വയ കളരിക്കൽ കുടുംബ കൂട്ടായ്മ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 ടൈറ്റിൽ വിന്നർ ശിവപ്രിയ സുരേഷിനെ ആദരിച്ചു
29/09/2026  03:17 PM IST
nila
ഖത്തർ സമന്വയ കളരിക്കൽ കുടുംബ കൂട്ടായ്മ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 ടൈറ്റിൽ വിന്നർ ശിവപ്രിയ സുരേഷിനെ  ആദരിച്ചു

ദോഹ: ഖത്തർ സമന്വയ കളരിക്കൽ കുടുംബ കൂട്ടായ്മയുടെ വേദികളിൽ സ്ഥിര സാന്നിദ്ധ്യമായിരുന്ന ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 ടൈറ്റിൽ വിന്നർ
ശിവപ്രിയ സുരേഷിനെ തുമാ മയിലെ ഭാരത് ടേസ്റ്റ് റസ്റ്റോറൻ്റ് ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. 

ഖത്തർ സമന്വയ അംഗങ്ങളായ രേഷ്മ ശ്രീകുമാർ, ജയന്തി പങ്കജാക്ഷൻ എന്നിവർ ശിവപ്രിയയെ ചടങ്ങിലേക്ക് സ്വീകരിച്ചാനയിച്ചു.

ഖത്തർ സമന്വയ പ്രസിഡണ്ട് സുരേഷ് ബാബു പണിക്കരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്ഥാപക അംഗം അരുൺ സരസ് ശിവപ്രിയയ്ക്ക് മെമൻ്റോ നൽകി. 

 സമന്വയ മുൻ പ്രസിഡണ്ടു മാരായ ഉണ്ണി കൊണ്ടോട്ടി, മുരളീദാസ് എന്നിവർ അച്ഛൻ സുരേഷ് കുമാർ വണ്ണാരത്തിനേയും അശ്വിനി രഞ്ജിത്ത്, വിദ്യ അരുൺ എന്നിവർ ചേർന്ന് ശിവയുടെ അമ്മ മഞ്ജുവിനേയും ഷാളണിയിച്ച് ആദരിച്ചു. സെക്രട്ടറി രഞ്ജിത്ത് ദേവദാസ്, ട്രഷറർ ശ്രീകുമാർ കളരിക്കൽ എന്നിവർ ആശംസകളർപ്പിച്ച്   സംസാരിച്ചു. 

ശിവപ്രിയ ഖത്തർ സമന്വയ കുടുംബാംഗങ്ങളുമായി തൻ്റെ സ്റ്റാർ സിംഗർ അനുഭവങ്ങൾ പങ്കു വെക്കുകയും അവർക്കായി പാട്ട് പാടുകയും ചെയ്തു. അനുരാജ് കളരിക്കൽ നന്ദിയർപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img