11:30pm 28 April 2026
NEWS
അൽ വക്ര മുതൽ അൽ ഖോർ വരെ ഖത്തറിന്റെ 'വാട്ടർ ടാക്സി' വരുന്നു
28/04/2026  08:26 PM IST
nila
അൽ വക്ര മുതൽ അൽ ഖോർ വരെ ഖത്തറിന്റെ വാട്ടർ ടാക്സി വരുന്നു

​ദോഹ: ഖത്തറിലെ പൊതുഗതാഗത മേഖലയിൽ പുത്തൻ ചരിത്രമെഴുതിക്കൊണ്ട് തീരപ്രദേശങ്ങളെ ബന്ധിപ്പിച്ചുളള 'വാട്ടർ ടാക്സി' (Water Taxi) പദ്ധതി ഒരുങ്ങുന്നു. തെക്ക് അൽ വക്ര മുതൽ വടക്ക് അൽ ഖോർ വരെ നീളുന്ന വിപുലമായ ജലഗതാഗത ശൃംഖലയാണ് മന്ത്രാലയം വിഭാവനം ചെയ്യുന്നത്. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായുള്ള 2050-ലെ സമഗ്ര ഗതാഗത പദ്ധതിയുടെ (Comprehensive Transport Plan) പ്രധാന സവിശേഷതയാണിത്.
രാജ്യത്തിന്റെ തീരപ്രദേശങ്ങളിലെ വാണിജ്യ-താമസ-വിനോദ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് വാട്ടർ ടാക്സി സർവീസ് നടത്തുക. പ്രധാനമായും എട്ട് സ്റ്റേഷനുകളാണ് ഈ ശൃംഖലയിലുണ്ടാവുക
അൽ വക്ര യിൽ നിന്നും ആരംഭിക്കുന്ന വാട്ടർ ടാക്സി 
​ഹമദ് അന്താരാഷ്ട്ര വിമാനത്താവളം,
​ദോഹ പോർട്ട്,
​വെസ്റ്റ് ബേ,
​ദി പേൾ,
ലുസൈൽഎന്നിജെട്ടികളിലൂടെ 
​അൽ ഖോറിൽ എത്തിച്ചേരും.പ്രധാന പാതയ്ക്ക് പുറമെ മൂന്ന് അഡീഷണൽ ലൈനുകൾ കൂടി ഇതിന്റെ ഭാഗമായി പ്രവർത്തിക്കും.മെട്രോ, ലൈറ്റ് റെയിൽ (LRT), ബസ് സർവീസുകൾ എന്നിവയുമായി വാട്ടർ ടാക്സി സേവനത്തെ സംയോജിപ്പിക്കാനാണ് പദ്ധതി. ദോഹയുടെ ഹൃദയഭാഗങ്ങളിൽ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും ആവശ്യമായ മികച്ച സൗകര്യങ്ങളും വികസിപ്പിക്കും.
​ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുമെന്നതാണ് വാട്ടർ ടാക്സിയുടെ പ്രത്യേകത. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഈ ഗതാഗത സംവിധാനം ഖത്തറിന്റെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ് നൽകും.
​ഭാവിയിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയും ഗതാഗത ആവശ്യങ്ങളും മുൻകൂട്ടി കണ്ടുകൊണ്ടാണ് മന്ത്രാലയം ഇത്തരം ഒരു ബൃഹത്തായ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img