
ദോഹ: ഖത്തറിന്റെ സുസ്ഥിര വികസനമുദ്രയായ മ്ശൈരിബ് പ്രോപ്പർട്ടീസിന്
സ്മാർട്ട് ബിൽറ്റ് എൻവയോൺമെന്റ് അവാർഡ്സ് 2025ൽ ഇന്നോവേഷൻ ഇൻ ആർകിടെക്ചർ വിഭാഗത്തിൽ പുരസ്കാരംലഭിച്ചു. മുശൈരിബ് ഡൗൺടൗൺ ദോഹയുടെ നവീനമായ രൂപകൽപ്പനയും ഭാവിസൗഹൃദ സൗകര്യങ്ങളുമാണ് അവാർഡിനർഹമായത്.
ഒക്ടോബർ 1 മുതൽ 2 വരെ യുഎഇയിലെ ദുബായിൽ നടന്ന സ്മാർട്ട് ബിൽറ്റ്എൻവയോൺമെന്റ് ഫോറം വേദിയിൽനടന്ന ചടങ്ങിൽ അവാർഡ് നൽകി.
റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി മാനേജ്മെന്റ്, കമ്മ്യൂണിറ്റി മാനേജ്മെന്റ്, പ്രോപ്‌ടെക് തുടങ്ങിയ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ഫോറം, മിഡിൽ ഈസ്റ്റിലെ നിർമാണ-വികസന രംഗത്തെ പ്രധാന ചർച്ചാ വേദികളിലൊന്നാണ്.
ഈ പുരസ്കാരത്തോടെ, ഖത്തറിന്റെ സുസ്ഥിര നഗര വികസന മാതൃകയായ മ്ശൈരിബ് പ്രോപ്പർട്ടീസിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരങ്ങളുടെ പട്ടിക കൂടുതൽ ദീർഘമായി.
‘സെവൻ പ്രിൻസിപ്പിൾസ്’ എന്നറിയപ്പെടുന്ന മ്ശൈരിബിന്റെ ആർകിടെക്ചറൽ തത്വശാസ്ത്രമാണ് ഈ അംഗീകാരം നേടിയത്. ഖത്തറി ശൈലിയുടെയും ആധുനിക സാങ്കേതികതയുടെയും സംഗമമായ ഈ ആസൂത്രണം ഖത്തറിന്റെ നഗര സ്വഭാവം പുനർജ്ജീവിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
മ്ശൈരിബ് പ്രോപ്പർട്ടീസിന്റെ സീനിയർ മാനേജർ – എജ്യുക്കേഷൻ & സുസ്ഥെയിനബിലിറ്റി, എഞ്ചിനിയർ ഫാത്തിമ മുഹമ്മദ് ഫൗസി, “ദ ഫ്യൂച്ചർ ഓഫ് റെസിഡൻഷ്യൽ: ലക്സറി, ബ്രാൻഡഡ് റെസിഡൻസസ് & ഇൻറ്റഗ്രേറ്റഡ് കമ്മ്യൂണിറ്റീസ്” എന്ന പാനൽ സെഷനിൽ പങ്കെടുത്തു. സീനിയർ ഡയറക്ടർ കൊമർഷ്യൽ ഓഫീസ് പോർട്ട്ഫോളിയോ, മുബാറക് മുഹമ്മദ് അൽബുവൈനീൻ, “ഡെലിവറിംഗ് എക്സ്പീരൻഷ്യൽ സ്പേസസ് ഫോർ ന്യൂ ജനറേഷൻസ് ഓഫ് ടെനന്റ്സ്” എന്ന ചർച്ചയിൽ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു.
“ലോകത്തിലെ ആദ്യ സുസ്ഥിര ഡൗൺടൗൺ നവീകരണ പദ്ധതിയായ മ്ശൈരിബ് ഡൗൺടൗൺ ദോഹയുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ ലഭിച്ച അവസരം അഭിമാനകരമാണെന്ന് അൽബുവൈനീൻ പറഞ്ഞു. “നമ്മുടെ ലക്ഷ്യം, ഭാവിയിലേക്കുള്ള തലമുറകൾക്ക് പ്രചോദനമേകുന്ന, ബന്ധിപ്പിക്കുന്ന, ആവശ്യങ്ങൾക്കനുസരിച്ച് വളരുന്ന നഗരാവാസം സൃഷ്ടിക്കുന്നതാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











