10:25am 11 November 2026
NEWS
ഖത്തറിന്റെ സ്റ്റാമ്പ്-നാണയ ശേഖരണ കേന്ദ്രത്തിന് അന്താരാഷ്ട്ര മെഡലുകൾ
21/09/2025  10:44 AM IST
nila
ഖത്തറിന്റെ സ്റ്റാമ്പ്-നാണയ ശേഖരണ കേന്ദ്രത്തിന് അന്താരാഷ്ട്ര മെഡലുകൾ

ദോഹ/സോൾ: സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള ഖത്തർ ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് സെന്റർ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ നടന്ന വേൾഡ് സ്റ്റാമ്പ് എക്സിബിഷനിൽ (World Stamp Exhibition) അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടി. 
അന്താരാഷ്ട്ര ഫിലാറ്റലിക് ഫെഡറേഷൻ (FIP) ആഭിമുഖ്യത്തിൽ, 66 രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പ്രദർശനത്തിലാണ് ഖത്തറിന് അഭിമാനനേട്ടം. അന്താരാഷ്ട്ര ജൂറി സംഘം നടത്തിയ വിലയിരുത്തലിൽ ഖത്തർ മൂന്നു മെഡലുകൾ സ്വന്തമാക്കി.
FIP-യുടെയും ഫെഡറേഷൻ ഓഫ് ഇന്റർ-ഏഷ്യൻ ഫിലാറ്റലിയുടെ (FIAP) അംഗമായ ഖത്തർ സെന്റർ, മേഖലാതലത്തിലും അന്താരാഷ്ട്ര തലത്തിലും നടക്കുന്ന പ്രദർശനങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്.
സ്റ്റാമ്പ്, നാണയ ശേഖരണ അഭിരുചിയെ പ്രോത്സാഹിപ്പിക്കുക, അംഗങ്ങൾക്ക് മികച്ച സാഹചര്യങ്ങൾ ഒരുക്കുക, ഖത്തറിന്റെ അന്താരാഷ്ട്ര സാന്നിധ്യം വർധിപ്പിക്കുക എന്നിവയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. സോളിലെ വിജയം ഈ ദിശയിൽ മറ്റൊരു സുപ്രധാന നേട്ടമായി മാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img