
ദോഹ: ‘അഖാരത്തിന്റെ ഭാവി’ (Aqarat’s Future) എന്ന പ്രമേയത്തിൽ ഖത്തർ മൂന്നാമത് റിയൽ എസ്റ്റേറ്റ് ഫോറത്തിന് ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ തുടക്കമായി. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അത്തിയയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സൗദി അറേബ്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും അന്താരാഷ്ട്ര നിക്ഷേപകരും ഡെവലപ്പർമാരും പങ്കെടുത്തു.
മുനിസിപ്പാലിറ്റി മന്ത്രി അൽ അത്തിയയും സൗദി മുനിസിപ്പൽ, ഗ്രാമവികസന, ഹൗസിംഗ് മന്ത്രിയായ മജീദ് ബിൻ അബ്ദുല്ല അൽ ഹൊഗൈലും ചേർന്ന് ‘റിയൽ എസ്റ്റേറ്റ് മേഖലയെ 2030 ദർശനത്തിലേക്ക് നയിക്കുന്ന റോഡ്‌മാപ്പ്’ എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള റിയൽ എസ്റ്റേറ്റ് സഹകരണം, വിദേശ നിക്ഷേപങ്ങൾക്ക് പ്രോത്സാഹനങ്ങൾ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, സ്മാർട്ട് സിറ്റികൾ, ഫിനാൻസിംഗ് മാർഗങ്ങൾ, സുസ്ഥിര വളർച്ച തുടങ്ങിയ വിഷയങ്ങൾ അവിടെ ചർച്ചയായി.
ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (GDP) റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് 7 മുതൽ 8 ശതമാനം വരെ സംഭാവനയുണ്ടെന്നും വാർഷിക വളർച്ചാ നിരക്ക് 4 ശതമാനം ആയെന്നും. ഈ മേഖല സാമ്പത്തിക വൈവിധ്യവത്കരണത്തിനും നിർമാണം, ധനകാര്യ, സേവന, നവോത്ഥാന മേഖലകൾക്കും പിന്തുണ നൽകുന്നതായുംമന്ത്രി അൽ അത്തിയ പറഞ്ഞു.
2025-ലെ രണ്ടാം പാദത്തിൽ QR 8.9 ബില്ല്യൺ രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രേഖപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ 29.8% വർധന. വാസസ്ഥല ഇടപാടുകൾ മാത്രം 114% വർധിച്ചതായും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ നവീകരണങ്ങൾ, സ്മാർട്ട് കോൺട്രാക്ടുകൾ, ബ്ലോക്ക്ചെയിൻ, ഫ്രാക്ഷണൽ ഉടമസ്ഥാവകാശം തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ റിയൽ എസ്റ്റേറ്റ് വിപണിയെ കൂടുതൽ തുറന്നതും സുതാര്യവുമായതും ആക്കുന്നതായും അൽ അത്തിയ ചൂണ്ടിക്കാട്ടി. കൃത്രിമ ബുദ്ധിയും 3D വിർച്വൽ ടൂറുകളും വിപണിയിലെ വിശ്വാസ്യതയും സാങ്കേതിക സൗകര്യവും വർധിപ്പിക്കുന്നതായും പറഞ്ഞു.
റിയൽ എസ്റ്റേറ്റ് മേഖലക്ക് വെല്ലുവിളികൾ ഉണ്ടാവാമെങ്കിലും “ഇത് ഒരിക്കലും മരിക്കാത്ത മേഖലയാണ്,” എന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉയർന്ന പലിശനിരക്കുകൾ പോലുള്ള പ്രതിസന്ധികളെയും നവീന ധനോപാധികൾ വഴി അവസരങ്ങളാക്കി മാറ്റാമെന്ന് പറഞ്ഞു.
സൗദി മന്ത്രി അൽ ഹൊഗൈൽ, 2016 മുതൽ രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണ്ടായ മാറ്റങ്ങൾ വിശദീകരിച്ചു. സർക്കാർ നിയന്ത്രിതമായ മേഖലയിൽ നിന്ന് പബ്ലിക്-പ്രൈവറ്റ് പാർട്നർഷിപ്പ് (PPP) മാതൃകയിലേക്കുള്ള മാറ്റം രാജ്യത്തിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു. 2019-ലെ SAR 200 ബില്ല്യൺ ആയിരുന്ന ഹൗസിംഗ് ഫിനാൻസ് ഇന്ന് SAR 900 ബില്ല്യണിലേയ്ക്ക് ഉയർന്നതായി അദ്ദേഹം അറിയിച്ചു.
സൗദി നാഷണൽ ഹൗസിംഗ് കമ്പനിയുടെയും ഖത്തർ ഡിയാറിന്റെയും സഹകരണ കരാർ ഉടൻ പ്രഖ്യാപിക്കുമെന്നും അതിലൂടെ അതിരുകൾ കടന്ന് നിക്ഷേപം വർധിപ്പിക്കാനാകും എന്നും അൽ ഹൊഗൈൽ കൂട്ടിച്ചേർത്തു.











