09:20am 12 November 2026
NEWS
ഖത്തറിലെ പ്രമുഖമാളിന്റെ മത്സ്യവിപണനകേന്ദ്ര മടക്കം മൂന്നു സ്ഥാപനങ്ങൾ മുനിസിപ്പാലിറ്റി താൽകാലികമായി അടച്ചു പൂട്ടി
22/11/2025  01:55 PM IST
nila
ഖത്തറിലെ പ്രമുഖമാളിന്റെ മത്സ്യവിപണനകേന്ദ്ര മടക്കം മൂന്നു സ്ഥാപനങ്ങൾ മുനിസിപ്പാലിറ്റി താൽകാലികമായി അടച്ചു പൂട്ടി

 

ദോഹ: ഭക്ഷണനിയന്ത്രണ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന്മുനിസിപ്പാലിറ്റിമന്ത്രാലയംഉദ്യോഗസ്ഥർ
 പ്രമുഖമാളിന്റെ മത്സ്യവിപണനകേന്ദ്ര മടക്കം മൂന്നു സ്ഥാപനങ്ങൾ
 താൽകാലികമായി
അടച്ചു പൂട്ടി.അൽ-ശഹാനിയ മുനിസിപ്പാലിറ്റി റൗദത് റാഷിദ് മേഖലയിലെ മൂന്ന് ഭക്ഷണസ്ഥാപനങ്ങൾക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചത്.ശുചിത്വമില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കിയതിനാൽ ഒരു ഭക്ഷണശാല 14 ദിവസത്തേക്ക് പൂർണ്ണമായും അടച്ചു. ഇതേ കാരണം ചൂണ്ടിക്കാട്ടി മറ്റൊരു റസ്റ്റോറന്റിനെ 3 ദിവസത്തേക്ക് പൂട്ടി.
അതോടൊപ്പം, ഉപഭോഗയോഗ്യമല്ലാത്ത മത്സ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്തെ ഒരു മാളിന്റെ ഫിഷ് സെക്ഷൻ ഭാഗികമായി 3 ദിവസത്തേക്ക് അടച്ചു.
നിയമപ്രകാരം, ഭക്ഷ്യത്തിന്റെ രുചി, നിറം, വാസന തുടങ്ങിയ സ്വഭാവങ്ങളിൽ മാറ്റം വരുകയോ അസ്വാഭാവിക ഘടകങ്ങൾ കണ്ടെത്തുകയോ ചെയ്താൽ അത് പാഴായിട്ടായി കണക്കാക്കപ്പെടുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ലംഘനങ്ങളുടെ സ്വഭാവം അനുസരിച്ച് 60 ദിവസത്തോളം പൂട്ടൽ കാലാവധി നിശ്ചയിക്കാമെന്നും പൂട്ടൽകാലത്ത് കേന്ദ്രം തുറക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യുന്നത് ക്രിമിനൽ ഉത്തരവാദിത്വത്തിനിടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img