09:50am 11 November 2026
NEWS
വയോജന സൗഹൃദ ആരോഗ്യത്തിൽ ഖത്തറിന്റെ അഭിമാനം: അൽ വക്ര ആശുപത്രി
18/09/2025  10:49 AM IST
nila
വയോജന സൗഹൃദ ആരോഗ്യത്തിൽ ഖത്തറിന്റെ അഭിമാനം: അൽ വക്ര ആശുപത്രി

ദോഹ:വയോജന സൗഹൃദ ആരോഗ്യ സേവനങ്ങളിൽ “കമ്മിറ്റ് ടു കെയർ എക്സലൻസ്” അവാർഡ്നേടി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) അൽ വക്ര ആശുപത്രി. യു.എസ്. ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത്കെയർ ഇംപ്രൂവ്‌മെന്റ് (IHI) നൽകുന്ന വയോജന സൗഹൃദ ആരോഗ്യ സിസ്റ്റം ലെവൽ 2 “കമ്മിറ്റ് ടു കെയർ എക്സലൻസ് ഫോർ ഓൾഡർ അഡൽറ്റ്സ്” അവാർഡിനായി വക്ര ആശുപത്രിയെതെരഞ്ഞെടുത്തത്.
ഈ വർഷം ആദ്യം ലഭിച്ച ലെവൽ 1 “പാർട്ടിസിപ്പന്റ്” പദവിയിൽ നിന്ന് ലെവൽ 2-ലേക്കുള്ള ഉയർച്ച, ആശുപത്രിയുടെ ഗണ്യമായ പുരോഗതിയെ സൂചിപ്പിക്കുന്നു. 60 വയസ്സിന് മുകളിലുള്ള രോഗികൾക്ക് സുരക്ഷിതവും വ്യക്തിഗതവും ഉയർന്ന നിലവാരമുള്ള പരിചരണം നൽകുന്നതിൽ ആശുപത്രിയുടെ പ്രതിബദ്ധത പുതിയ അംഗീകാരം തെളിയിക്കുന്നു.
റുമൈല ആശുപത്രിയോടൊപ്പം, ഇപ്പോൾ എച്ച്എംസിയിലെ രണ്ട് കേന്ദ്രങ്ങൾ ലെവൽ 2 സൗകര്യവുമായി മുന്നേറുകയാണ്.
പാർട്ടിസിപ്പന്റ് പദവിയിൽ നിന്ന് ഇത്തരമൊരു ഉയർച്ച കൈവരിച്ചത് ഞങ്ങൾക്ക് വലിയ അഭിമാനമാണ്. പ്രായമായ രോഗികൾക്ക് സമയബന്ധിതവും നിലവാരമേറിയതുമായ സേവനങ്ങൾ നൽകുന്നതിൽ നമ്മുടെ ടീമുകളുടെ സമർപ്പണം ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നതായി
എച്ച്എംസിയുടെ ദീർഘകാല പരിചരണം, പുനരധിവാസം, വയോജനശാസ്ത്രം വിഭാഗങ്ങളുടെ ഡെപ്യൂട്ടി ചീഫ് ഡോ. ഹനദി ഖാമിസ് അൽ-ഹമദ് പറഞ്ഞു
ഈ അംഗീകാരം, പ്രായമായ രോഗികൾക്ക് കാരുണ്യത്തോടും വ്യക്തിഗത പരിചരണത്തോടും കൂടിയ സേവനം നൽകാനുള്ള ഞങ്ങളുടെ പ്രതിജ്ഞയെ ശക്തിപ്പെടുത്തുന്നു. ഖത്തറിലെ വർദ്ധിച്ചുവരുന്ന മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുകയും ആരോഗ്യകരമായ വാർദ്ധക്യം ഉറപ്പാക്കുകയും ചെയ്യുന്നതിൽ ഞങ്ങൾ പ്രതിബദ്ധരാണെന്ന്അൽ വക്ര ആശുപത്രി സിഇഒയും മെഡിക്കൽ ഡയറക്ടറുമായ ഡോ. ഒമർ മുഹമ്മദ് അൽ ഖഹ്താനി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img