NEWS
ഖത്തറിലെ ജനസംഖ്യ 33.4 ലക്ഷം കടന്നു
15/12/2025 12:25 PM IST
nila

ദോഹ:രാജ്യത്തെ ജനസംഖ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി ഖത്തർ ദേശീയ പ്ലാനിങ് കൗൺസിൽ അറിയിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ 2025 അവസാനം ഖത്തറിലെ മൊത്തം ജനസംഖ്യ 33,40,858 ആയി ഉയർന്നു.
പ്രതിമാസാടിസ്ഥാനത്തിൽ 2.77 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് ഖത്തറിന്റെ ജനസംഖ്യ 33.4 ലക്ഷം എന്ന റെക്കോർഡ് സംഖ്യയിലെത്തിയത്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ജനസംഖ്യയാണിതെന്ന് ദേശീയ പ്ലാനിങ് കൗൺസിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, വികസന പദ്ധതികൾ, തൊഴിൽ മേഖലകളിലെ സജീവത എന്നിവയാണ് ജനസംഖ്യ വർധനയ്ക്ക് പ്രധാന കാരണങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










