
ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും പുതിയ തലമുറ നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കുന്നതായി അറിയിച്ചു. അന്താരാഷ്ട്ര നിലവാരങ്ങൾ അനുസരിച്ചുള്ള മനോഹരമായ ഡിസൈൻ, സ്മാർട്ട് ട്രാഫിക് സിസ്റ്റങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പിന്തുണ എന്നിവയാണ് പുതിയ പ്ലേറ്റുകളുടെ മുഖ്യ സവിശേഷതകൾ.
വാഹനങ്ങളുടെ ദൃശ്യ തിരിച്ചറിയൽ ഏകീകരിക്കാനും ഭാവിയിലെ ഡിജിറ്റൽ ട്രാഫിക് സിസ്റ്റങ്ങൾക്കു സൗകര്യമൊരുക്കുന്നതിനുമാണ് ഈ ദേശീയ പദ്ധതിയുടെ ലക്ഷ്യം. എല്ലാ വിഭാഗം വാഹനങ്ങളുടെയും പ്ലേറ്റുകൾ പുതുക്കുന്ന ഈ പദ്ധതി പല ഘട്ടങ്ങളിലായിട്ടാണ് നടപ്പാക്കുന്നത്.ആദ്യ ഘട്ടം
ഡിസംബർ 13മുതൽ 16 വരെ Sooum ആപ്പിലൂടെ പ്രത്യേക നമ്പർ എടുക്കുന്ന വാഹനങ്ങൾക്ക് ‘Q’ അക്ഷരം ചേർക്കപ്പെട്ട പുതിയ നമ്പർപ്ലേറ്റുകൾനൽകും.
രണ്ടാംഘട്ടത്തിൽ2026 ഏപ്രിൽ 1 മുതൽ ആദ്യ രജിസ്ട്രേഷൻ ചെയ്യുന്ന സ്വകാര്യവാഹനങ്ങൾക്ക് പുതിയ ഡിസൈൻ. Q, T, R തുടങ്ങിയ അക്ഷരങ്ങളിൽ ഏതെങ്കിലും ഒരു സെറ്റ് നൽകും.മൂന്നാംഘട്ടത്തിൽ ഇപ്പോൾ രജിസ്ട്രേഷൻ ഉള്ള എല്ലാ സ്വകാര്യവാഹനങ്ങൾക്കും‘Q’ചേർത്തുകൊണ്ടുള്ള പുതിയ പ്ലേറ്റുകൾനൽകും. ഇതിന്റെ സമയക്രമം അടുത്തിടെ അറിയിക്കും.
തുടർന്നുള്ള ഘട്ടങ്ങളിൽ സ്വകാര്യവാഹനങ്ങൾക്ക് പുറമെ മറ്റ് വർഗ്ഗം വാഹനങ്ങൾക്ക് രണ്ട് അക്ഷരങ്ങൾ ചേർന്ന പുതിയ പ്ലേറ്റുകളും ലഭ്യമാകും.
പുതിയ പ്ലേറ്റ് സിസ്റ്റം ലഭ്യമാകുന്നത് വരെ നിലവിലുള്ള നമ്പർപ്ലേറ്റുകൾ ഉപയോഗിച്ചുകൊണ്ടുള്ള പെർമിറ്റ് പുതുക്കലുകളും സർവീസ് ആവശ്യങ്ങളും തുടർന്നുകൊണ്ടിരിക്കും.










