12:01am 13 November 2026
NEWS
ലെബനനിലെ പലായനം ചെയ്തവർക്ക് ഖത്തറിന്റെ പുതിയ ബാച്ച് സഹായം എത്തി
06/04/2026  11:07 AM IST
nila
ലെബനനിലെ പലായനം ചെയ്തവർക്ക് ഖത്തറിന്റെ പുതിയ ബാച്ച് സഹായം എത്തി

 


ദോഹ/​ബെയ്‌റൂട്ട്: ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ലെബനനിൽ വീടുകൾ ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നവർക്ക് ആശ്വാസമായി ഖത്തറിന്റെ പുതിയ ഘട്ടം സഹായങ്ങൾ എത്തി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ (QFFD) നേതൃത്വത്തിൽ ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് എന്നിവയുമായി സഹകരിച്ചാണ് സഹായ വിതരണം നടക്കുന്നത്. തെക്കൻ ലെബനൻ നഗരമായ സിദോനിലാണ് പുതിയ ബാച്ച് സഹായം വിതരണം ചെയ്തത്.സിദോനിലെ 500 കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ആകെ 40,500 കുടുംബങ്ങളെയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഇതിനോടകം ബെയ്‌റൂട്ടിലെ ഷെൽട്ടറുകളിൽ കഴിയുന്ന 750 കുടുംബങ്ങൾക്ക് സഹായം എത്തിച്ചിട്ടുണ്ട്.
സിദോൻ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച്, ഷെൽട്ടറുകൾക്ക് പുറത്ത് കഴിയുന്ന കുടുംബങ്ങൾക്കായി വരുംദിവസങ്ങളിൽ ആയിരത്തോളം പാക്കേജുകൾ കൂടി വിതരണം ചെയ്യും.ഭക്ഷണത്തിന് പുറമെ മെത്തകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ എന്നിവയും സഹായ പാക്കേജിലുണ്ട്.
ഷെൽട്ടറുകൾക്ക് പുറത്ത് താമസിക്കുന്ന നിരാലംബരായ കുടുംബങ്ങളെ സഹായിക്കാൻ ഖത്തർ നൽകുന്ന ഈ പിന്തുണ വലിയ പ്രാധാന്യമർഹിക്കുന്നുവെന്ന് ലെബനീസ് സാമൂഹിക കാര്യ മന്ത്രിഹനീൻ അൽ സയ്യിദ്പറഞ്ഞു.ഖത്തർ ചാരിറ്റി ലെബനൻ ഓഫീസ് ഡയറക്ടർ മുഹമ്മദ് സഹ്‌റയാണ് വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. യുദ്ധസാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന പരമാവധി ആളുകളിലേക്ക് സഹായമെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം ഖത്തർ ന്യൂസ് ഏജൻസിയോട് (QNA) പറഞ്ഞു.
​കഴിഞ്ഞ മാർച്ച് 15-നാണ് പലായനം ചെയ്ത 40,500 കുടുംബങ്ങൾക്കായി അടിയന്തര ആശ്വാസ പദ്ധതി ഖത്തർ പ്രഖ്യാപിച്ചത്. ദക്ഷിണ ലെബനൻ, ബെയ്‌റൂട്ട് പ്രാന്തപ്രദേശങ്ങൾ, ബെഖാ താഴ്വര എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബങ്ങളാണ് നിലവിൽ ഖത്തറിന്റെ ഈ സഹായത്തിന് അർഹരായിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img