11:06am 05 September 2026
NEWS
ഐഡി കാർഡ് കൈവശം കരുതണം; പോലീസുകാർ ആവശ്യപ്പെട്ടാൽ കാണിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം
05/09/2026  10:18 AM IST
nila
ഐഡി കാർഡ് കൈവശം കരുതണം; പോലീസുകാർ ആവശ്യപ്പെട്ടാൽ കാണിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

​ദോഹ:പൊതുസ്ഥലങ്ങളിലിറങ്ങുമ്പോൾ തിരിച്ചറിയൽ രേഖകൾ (QID / റെസിഡൻസ് പെർമിറ്റ്) കൈവശം കരുതണമെന്നും പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ കാണിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) ഓർമ്മിപ്പിച്ചു. സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച വെബിനാറിലാണ് അൽ ഫസ പോലീസ് ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് അബ്ദുൾ റഹ്മാൻ അബ്ദുള്ള അൽ മെറിഇക്കാര്യം വ്യക്തമാക്കിയത്.
​യൂണിഫോമിലുള്ള ഉദ്യോഗസ്ഥർക്കോ, തിരിച്ചറിയൽ കാർഡ് കാണിക്കുന്ന സിവിൽ ഡ്രസ്സിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കോ ഐഡി കാർഡ് കാണിച്ചുനൽകാൻ പൊതുജനങ്ങൾ ബാധ്യസ്ഥരാണ്. ഐഡി കാർഡ് കാണിക്കാത്തവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കാൻ പോലീസിന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ സുരക്ഷാ സന്ദേശങ്ങൾ ലഭിക്കുന്നതിന് 66953184 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘Yes’ എന്ന് സന്ദേശമയച്ച് 'MoI Awareness Group'ൽ അംഗമാകാം.ഏത് അടിയന്തര സാഹചര്യത്തിലും 999 എന്ന നമ്പറിലോ നേരിട്ടോ അൽ ഫസാ പട്രോളിംഗ് സംഘത്തെ സമീപിക്കാം. എമർജൻസി കോൾ സെന്ററിലേക്ക് വിളിക്കുമ്പോൾ ഭയപ്പെടാതെ കൃത്യമായ മേൽവിലാസവും വിവരങ്ങളും നൽകാൻ ശ്രദ്ധിക്കണമെന്ന് ലെഫ്റ്റനന്റ് അബ്ദുൾ റഹ്മാൻ അബ്ദുള്ള അൽ മെറിവ്യക്തമാക്കിയത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img