
ദോഹ: ഉടമകൾക്ക് നഷ്ടപ്പെട്ട ഫാൽക്കൺ പരുന്തുകൾ തിരികെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം സഹായം പ്രഖ്യാപിച്ചു.റാസ് ലാഫാൻ, മിസൈയീദ്, ദുഖാൻ എന്നിവിടങ്ങളിലെ ഇൻഡസ്ട്രിയൽ സിറ്റികളിൽ നിന്ന് നഷ്ടപ്പെട്ട പരുന്തുകൾ (Falcons) ഉടമകൾക്ക് തിരിച്ചുപിടിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റാണ് സഹായം പ്രഖ്യാപിച്ചത്.
പരുന്തുകൾ നഷ്ടപ്പെട്ട ഉടമകൾക്ക് സുരക്ഷാ പെട്രോളുകളുടെ അനുഗമനത്തോടുകൂടി ഇൻഡസ്ട്രിയൽ മേഖലകളിലേക്ക് പ്രവേശിക്കാൻ അനുമതി നൽകും.അധികൃതർ പൊതുജനങ്ങളോട് തയ്യാറാക്കപ്പെട്ട ഹോട്ട്ലൈൻ നമ്പറുകളിലൂടെയും അധികാരികളുമായി സഹകരിക്കണമെന്നും, അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
ഉം അൽ ഹൂൽ / റാസ് ബുഫോന്താസ്: 2364600 / 2364609
റാസ് ലാഫാൻ: 40146555 / 2361555
ദുഖാൻ: 40141000 / 2364691
മിസൈയീദ്: 40138644 / 2361593 എന്നിനമ്പറു കളിൽ ബന്ധപെടാവുന്ന താണ്.











