10:24pm 08 November 2026
NEWS
തടവുകാരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ 'സൂം' ആപ്പ്: പ്രഖ്യാപനവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
06/09/2026  11:43 AM IST
nila
തടവുകാരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ സൂം ആപ്പ്: പ്രഖ്യാപനവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ:ശിക്ഷാ-പുനരധിവാസ സ്ഥാപനങ്ങളിലെ തടവുകാർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക 'സൂം' (Soum) മൊബൈൽ ആപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്ക് വാങ്ങാം. മന്ത്രാലയത്തിന് കീഴിലുള്ള ശിക്ഷാ-പുനരധിവാസ സ്ഥാപന വകുപ്പാണ് (Department of Correctional and Rehabilitation Institutions) ഇക്കാര്യം അറിയിച്ചത്.
​സെപ്റ്റംബർ 6 ഞായറാഴ്ച മുതൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം എക്സ് (X) പ്ലാറ്റ്‌ഫോമിൽ വ്യക്തമാക്കി. തടവുകാരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും അവരുടെ സാമൂഹിക പുനരധിവാസം ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img