NEWS
ഖത്തർ പരിസ്ഥിതി മന്ത്രാലയം ദേശീയ കാലാവസ്ഥ അനുയോജന പദ്ധതിക്ക് തുടക്കമിട്ടു
09/12/2025 11:13 AM IST
NILA

ദോഹ: ഖത്തർ പരിസ്ഥിതി, കാലാവസ്ഥ മാറ്റ മന്ത്രാലയം രാജ്യത്തിന്റെ നാഷണൽ അഡാപ്ടേഷൻ പ്ലാൻ (NAP) പ്രഖ്യാപിച്ചു. കാലാവസ്ഥ മാറ്റം മൂലമുള്ള ഭീഷണികളെ നേരിടാനും, ജലസ്രോതസുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യരംഗം, കൃഷി, ഊർജ്ജ മേഖല, തീരപ്രദേശം എന്നിവ സംരക്ഷിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ശാസ്ത്രീയ പഠനങ്ങളും സർക്കാർ, സ്വകാര്യ മേഖലകളുടെ സഹകരണവുമാണ് പദ്ധതി രൂപകല്പനയ്ക്ക് അടിസ്ഥാനമെന്ന് മന്ത്രി ഡോ. അബ്ദുള്ള ബിൻ അബ്ദുലസീസ് അൽ സുബൈ അറിയിച്ചു.
കാലാവസ്ഥ മാറ്റത്തെ നേരിടുന്നത് പരിസ്ഥിതി സംരക്ഷണം മാത്രമല്ല, ജീവിത നിലവാരം ഉയർത്തുന്നതും ഹരിത വളർച്ച പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് മന്ത്രി വ്യക്തമാക്കി.
2030ലെ മധ്യകാല ലക്ഷ്യവും, 2040ലെ ദീർഘകാല ലക്ഷ്യവുമായാണ് പദ്ധതി മുന്നോട്ട് പോകുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










