
ദോഹ: നിലവിലുള്ള ഇ-സേവനങ്ങൾക്ക് പുറമേ ഈ വർഷം അവസാനത്തോടെ 38 അധിക ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) പദ്ധതിയിടുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ച പോസ്റ്റിൽഈ വർഷത്തെ ആദ്യ പാദത്തിലെ (Q1) പ്രകടനം MoCI അടുത്തിടെ വെളിപ്പെടുത്തി. ഈ വർഷത്തെ പ്രതീക്ഷകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് 2025 ൽ 38 അധിക ഇ-സേവനങ്ങൾ ആരംഭിക്കുമെന്ന് ചൂണ്ടിക്കാട്ടി. ഇതിൽ ആറെണ്ണം പൊതു-സ്വകാര്യ പങ്കാളിത്ത (PPP) ത്തോടെ നടത്തുന്ന തിനുള്ള അവലോകനത്തിലാണെന്നുംമന്ത്രാലയംപോസ്റ്റിൽവ്യക്തമാക്കുന്നു.മന്ത്രാലയത്തിന്റെ 2024-2030 ദർശനത്തിന്റെ ഭാഗമായി ദേശീയ സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്തുകയും ഖത്തറിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്യുക, എല്ലാ സേവനങ്ങളുടെയും 100 ശതമാനം ഡിജിറ്റലൈസേഷൻ കൈവരിക്കുക, 2030 വരെ 20 ശതമാനം വാർഷിക വളർച്ചാ നിരക്കോടെ പേറ്റന്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.ആസൂത്രണം മുതൽ ആവശ്യമായ സർക്കാർ അംഗീകാരവും രജിസ്ട്രേഷനും ഡിജിറ്റൽ രീതിയിൽ നേടുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളിൽ നിക്ഷേപകർക്ക് അവരുടെ ബിസിനസ്സ് സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും പിന്തുണ നൽകുന്നതിൽ ഏകജാലകം നിർണായക പങ്ക് വഹിക്കുന്നു.ദേശീയ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യ മേഖലയുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനും മൂല്യാധിഷ്ഠിത മേഖലകളിൽ സംരംഭകത്വത്തെയും നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി MoCIയും Manateq ഉം നടപ്പിലാക്കിയ തീരുമാനത്തിൽ, ഈ വർഷം, വ്യാവസായിക, ലോജിസ്റ്റിക്സ്, വാണിജ്യ മേഖലകളിലെ ലീസിംഗ് നിരക്കുകളിൽ ഖത്തർ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിരുന്നു.
2025 ന്റെ ആദ്യ പാദത്തിൽ വ്യവസായ, ബിസിനസ് വികസന മേഖലയുടെ പ്രകടന സൂചകങ്ങളും MoCI എടുത്തുകാണിച്ചു.
ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള പ്രധാന നേട്ടങ്ങളിൽ വിദേശ നിക്ഷേപകരുടെ പാസ്‌പോർട്ട് ഉപയോഗിച്ച് ഖത്തറിന് പുറത്തുനിന്നുള്ള കമ്പനി രൂപീകരണം സാധ്യമാക്കുന്ന സേവനം ആരംഭിച്ചിരുന്നു.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായി സഹകരിച്ച് വ്യാവസായിക സൗകര്യങ്ങൾക്ക് പാരിസ്ഥിതിക പെർമിറ്റുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങളും കാര്യക്ഷമമാക്കുന്നു.
ആദ്യ മൂന്ന് മാസങ്ങളിൽ ഗതാഗത മന്ത്രാലയവുമായി സഹകരിച്ച് ലോജിസ്റ്റിക് പ്രവർത്തനങ്ങൾ ഒരൊറ്റ വാണിജ്യ രജിസ്ട്രേഷന് കീഴിൽ സംയോജിപ്പിക്കുന്നതിനും വാണിജ്യ രജിസ്ട്രേഷൻ രജിസ്റ്റർ ചെയ്യുമ്പോൾ നികുതി കാർഡ് സ്വയമേവ നൽകുന്നതും പ്രാബല്യത്തിലാക്കിയിരുന്നു.ന്യായമായ മത്സരത്തെ പിന്തുണയ്ക്കുന്നതിനും ദേശീയ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ദേശീയ ഉൽപ്പന്ന പേജ് ആരംഭിച്ചു.











