01:06pm 12 November 2026
NEWS
ഊർജ രംഗത്ത് ഖത്തറിന്റെ വൻ മുന്നേറ്റം
30/12/2025  12:17 PM IST
nila
ഊർജ രംഗത്ത് ഖത്തറിന്റെ വൻ മുന്നേറ്റം

ദോഹ:2025-ൽ ആഗോള ഊർജ വിപണികളിലെ നേതൃത്വ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തി ഖത്തർ. ജനുവരി മുതൽ നവംബർ വരെ ഖത്തർ 34 അധിക LNG ചരക്കുകൾ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്തു. LNG കയറ്റുമതി ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 25 പുതിയ ടാങ്കറുകൾ ഉൾപ്പെടെ 32 കപ്പലുകൾ കൂടി രാജ്യത്തിന്റെ ഫ്ലീറ്റിൽ ചേർത്തു.
പുനരുപയോഗ ഊർജ മേഖലയിലും ഖത്തർ നിർണായക ചുവടുകൾ മുന്നോട്ട് വെച്ചു. റാസ് ലഫാൻ, മെസായീദ് മേഖലകളിലെ സോളാർ പദ്ധതികൾ പ്രവർത്തനം ആരംഭിച്ചതോടെ 1,675 മെഗാവാട്ട് വൈദ്യുതി ദേശീയ ഗ്രിഡിൽ ഉൾപ്പെടുത്തി. ഇതിന് പുറമെ, 2,000 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള ദുഖാൻ ഗ്രീൻ എനർജി പദ്ധതിയും പ്രഖ്യാപിച്ചു.
കാർബൺ ക്യാപ്ചർ സാങ്കേതിക വിദ്യകളിലേക്കുള്ള നിക്ഷേപങ്ങൾ, പുതിയ ഊർജ പര്യവേക്ഷണ പങ്കാളിത്തങ്ങൾ, ബ്രിട്ടനിലെ ഐൽ ഓഫ് ഗ്രെയ്ൻ ടെർമിനലിൽ LNG സംഭരണവും റീഗാസിഫിക്കേഷൻ സംവിധാനങ്ങളും ആരംഭിച്ചതുമെല്ലാം ഖത്തറിന്റെ ഊർജ മേഖലയിലെ ശക്തി വർധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
നോർത്ത് ഫീൽഡ് വികസന പദ്ധതിയിലൂടെ 2030-ഓടെ വാർഷിക LNG ഉൽപാദനം 142 മില്യൺ ടണ്ണായി ഉയർത്തുക എന്നതാണ് ഖത്തറിന്റെ ലക്ഷ്യം. ഇതോടെ ആഗോള LNG വിതരണത്തിലെ ഏകദേശം 40 ശതമാനം ഖത്തർ കൈകാര്യം ചെയ്യുമെന്നാണ് കണക്കാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img