09:40am 12 November 2026
NEWS
അമേരിക്കൻ ദേശീയദിനത്തിന്റെ 250-ാം വാർഷികം :
ആകാശത്ത് ആഘോഷമാക്കാൻ ഖത്തറിന്റെ ‘ആഡംബര സമ്മാനം’

21/06/2026  08:55 AM IST
NILA
അമേരിക്കൻ ദേശീയദിനത്തിന്റെ 250-ാം വാർഷികം :  ആകാശത്ത് ആഘോഷമാക്കാൻ ഖത്തറിന്റെ ‘ആഡംബര സമ്മാനം’

 

 

 

​ദോഹ/വാഷിംഗ്‌ടൺ: അമേരിക്കയുടെ250-ാം ദേശീയദിനമായ  ജൂലൈ 4 ന് ഖത്തർ സമ്മാനമായി നൽകിയ പുതിയ ആഡംബര ജെറ്റ് വാഷിംഗ്‌ടണിന് മുകളിലൂടെ പറന്നുയരും. കഴിഞ്ഞ വർഷം ഖത്തറിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മാനമായി സ്വീകരിച്ച 400 മില്യൺ ഡോളർ വിലവരുന്ന ഈ അത്യാധുനിക വിമാനത്തെ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ 'എയർ ഫോഴ്സ് വൺ' ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
​കഴിഞ്ഞദിവസം വാഷിംഗ്‌ടണിന് പുറത്തുള്ള സൈനിക വിമാനത്താവളമായ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വെച്ച് ട്രംപ് പുതിയ ജെറ്റിന്റെ പടികൾ ഇറങ്ങി വന്ന് വിമാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പുതിയ വിമാനത്തെ മാധ്യമങ്ങൾക്കും എയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും മുമ്പിൽ ട്രംപ് വർണിച്ചത്.
​"ഇതുപോലൊന്ന് ഒരിക്കലും ഉണ്ടാകില്ല. ഇത് വളരെ സവിശേഷമായ വിമാനമാണ്. ലോകത്തിലെ ഏറ്റവും ആഡംബര വിമാനമായി ഇതിനെ കണക്കാക്കുന്നു. ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ആഡംബര നിലവാരത്തിലാണ് ഈ വിമാനത്തെ പറക്കുന്ന വൈറ്റ് ഹൗസാക്കി മാറ്റിയതെന്ന് 
വ്യോമസേനാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്പറഞ്ഞു.ലണ്ടനിലെയും ജർമ്മനിയിലെയും ഒട്ടുമിക്ക അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇനിഈആകാശവിസ്മയം പറന്നിറങ്ങുമ്പോൾ ഇതിനെ കവച്ചുവെക്കാൻ ലോകത്ത് മറ്റൊരു വിമാനവും ഉണ്ടാകില്ലെന്നാണ് ട്രംപ് ഉറപ്പിച്ചു പറയുന്നത്. അമേരിക്ക എന്ന രാജ്യം അർഹിക്കുന്ന യഥാർത്ഥ അഭിമാനമാണിത്.
​കഴിഞ്ഞ 35 വർഷത്തിലേറെയായി യുഎസ്പ്രസിഡന്റുമാരുടെ വിശ്വസ്ത വാഹനമായിരുന്ന ബോയിംഗ് 747-200B ജെറ്റിന്പകരക്കാരനായാണ് ഈ പുതിയ ആഡംബര വിമാനം എത്തുന്നത്. കഴിഞ്ഞ ആഴ്ച ഫ്രാൻസിൽ നടന്ന ജി-7 (G7) ഉച്ചകോടി കഴിഞ്ഞ് മടങ്ങിയതായിരുന്നു പഴയ എയർഫോഴ്‌സ് വണ്ണിലെ തന്റെ അവസാന യാത്രയെന്ന് ട്രംപ് വ്യക്തമാക്കി. 2028-ൽ എയർ ഫോഴ്‌സിന് വേണ്ടി പുതിയ ബോയിംഗ് വിമാനങ്ങൾ നിർമ്മിച്ച് ലഭിക്കുന്നതുവരെയുള്ള ഒരു താൽക്കാലിക സംവിധാനമായാണ് ഖത്തർ സമ്മാനിച്ച ഈ ജെറ്റ് ഇപ്പോൾ ഉപയോഗിക്കുന്നത്.
​പ്രസിഡന്റിന്റെ സുരക്ഷ മുൻനിർത്തി വിമാനത്തിൽ ആവശ്യമായ അത്യാധുനിക മാറ്റങ്ങൾ വരുത്താനായി മാത്രം 400 മില്യൺ ഡോളറാണ് രാജ്യം ചിലവഴിച്ചത്. വിമാനത്തിന്റെ ആഡംബരപൂർണ്ണമായ ഇന്റീരിയർ ഡിസൈനിൽ വ്യോമസേന വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഖത്തർ നൽകിയ അതേ ആഡംബര ഫിനിഷിംഗും സുഖപ്രദമായ ലെതർ സീറ്റുകളും തിളങ്ങുന്ന വുഡ് പാനലിംഗുമെല്ലാം മാറ്റമില്ലാതെ പുതിയ എയർഫോഴ്‌സ് വണ്ണിലും നിലനിർത്തിയിട്ടുണ്ട്.മുൻപ് ഉപയോഗിച്ചിരുന്ന വിമാനത്തേക്കാൾ വളരെ വലുതായതുകൊണ്ട് തന്നെഈ പുതിയ ജെറ്റിനെ ഉൾക്കൊള്ളാനായി ഒരു പ്രത്യേക ഹാംഗർ (വിമാന ഷെഡ്) തന്നെ നിർമ്മിക്കേണ്ടി വന്നതായും ട്രംപ് അറിയിച്ചു. ജൂലയ് 4ന് നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ ഈ ആകാശവിസ്മയം ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്ക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img