10:31am 09 November 2026
NEWS
ഖത്തറിലെ അന്താരാഷ്ട്ര സമുദ്ര കേബിൾ ശൃംഖല: സേവന വിതരണത്തിൽ സുതാര്യത ഉറപ്പാക്കാൻ പുതിയ നിയന്ത്രണങ്ങളുമായി സി.ആർ.എ
22/07/2026  02:57 PM IST
nila
ഖത്തറിലെ അന്താരാഷ്ട്ര സമുദ്ര കേബിൾ ശൃംഖല: സേവന വിതരണത്തിൽ സുതാര്യത ഉറപ്പാക്കാൻ പുതിയ നിയന്ത്രണങ്ങളുമായി സി.ആർ.എ

 

​ദോഹ: രാജ്യത്തെ വിവരവിനിമയ സാങ്കേതികവിദ്യ (ICT) മേഖലയിലെ നിക്ഷേപവും മത്സരശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനും, അന്താരാഷ്ട്ര സമുദ്ര കേബിൾ ലാൻഡിംഗ് സ്റ്റേഷൻ സേവനങ്ങളിലെ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനുമായി കമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (CRA) 2026-ലെ 12-ാം നമ്പർ തീരുമാനം പുറപ്പെടുവിച്ചു.
​സമുദ്ര കേബിൾ ലാൻഡിംഗ് സ്റ്റേഷനുകൾ (SCLS) വഴിയുള്ള സേവന ലഭ്യതയ്ക്കായുള്ള നിർദ്ദേശങ്ങളും വഴികാട്ടി തത്ത്വങ്ങളും (Guidelines) ഉൾക്കൊള്ളുന്നതാണ് പുതിയ നിയന്ത്രണം. ഖത്തറിനെ ആഗോള ഡിജിറ്റൽ നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന കവാടങ്ങളാണ് സമുദ്ര കേബിൾ സ്റ്റേഷനുകൾ.
മാർക്കറ്റ് അസസ്‌മെന്റുകൾക്കും രണ്ട് ഘട്ടങ്ങളിലായി നടന്ന പൊതുജന കൂടിയാലോചനകൾക്കും ശേഷമാണ് സി.ആർ.എ പുതിയ നിർദ്ദേശങ്ങൾ തയ്യാറാക്കിയത്. സേവന ദാതാക്കളെ സഹായിക്കുന്നതിനായി mandatory അല്ലായുള്ള പ്രത്യേക വഴികാട്ടി രൂപരേഖകളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
​ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം (2024–2030) എന്നിവയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി രാജ്യത്തെ ഒരു പ്രാദേശിക, ആഗോള ഡിജിറ്റൽ കണക്റ്റിവിറ്റി ഹബ്ബായി ഉയർത്താൻ ഈ തീരുമാനം സഹായിക്കുമെന്ന് സി.ആർ.എ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img