02:10am 21 November 2026
NEWS
പാകിസ്ഥാനുമായി സുരക്ഷാ കരാറും ധാരണാപത്രവും ഒപ്പുവച്ച് ഖത്തർ ആഭ്യന്തര മന്ത്രി


20/11/2026  08:30 PM IST
nila
പാകിസ്ഥാനുമായി സുരക്ഷാ കരാറും ധാരണാപത്രവും ഒപ്പുവച്ച് ഖത്തർ ആഭ്യന്തര മന്ത്രി

 

ഇസ്ലാമാബാദ് :പാകിസ്ഥാൻസന്ദർശനത്തിനിടെ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്‌വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫുമായും ആഭ്യന്തര, ലഹരിമരുന്ന് വിരുദ്ധ മന്ത്രി മൊഹ്‌സിൻ റസാ നഖ്‌വിയുമായും ഇന്നലെ കൂടിക്കാഴ്ച നടത്തി.  
​സുരക്ഷാ സഹകരണത്തിനായുള്ള കരാറും പരിശീലനത്തിനും അനുഭവങ്ങൾ കൈമാറുന്നതിനുമുള്ള ധാരണാപത്രവും ചടങ്ങിൽ ഒപ്പുവച്ചു.  
​കൂടാതെ, പ്രതിരോധ സേനാ കമാൻഡർ ഫീൽഡ് മാർഷൽ അസിം മുനീറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും സഹകരണ വിഷയങ്ങളും മേഖലയിലെ സമീപകാല സംഭവവികാസങ്ങളും ചർച്ച ചെയ്യുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img