08:27am 08 November 2026
NEWS
ഖത്തറിന്റെ പൈതൃകതാളം അൽ നഹ്മ ഫെസ്റ്റിവലിന് തുടക്കമായി
14/04/2025  01:24 PM IST
ഖത്തറിന്റെ പൈതൃകതാളം അൽ നഹ്മ ഫെസ്റ്റിവലിന് തുടക്കമായി

പി വി എ നാസർ

ദോഹ: കടൽപാട്ടിന്റെ താളംപൈതൃകമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഖത്തറിൽ ഇമ്പംതുളുമ്പുന്ന അൽ നഹ്മ ഫെസ്റ്റിവൽ ആൻഡ് അവാർഡ് - നഹാം അൽ ഖലീജ് 2025 ന് തുടക്കമായി.ഗൾഫ് ജനതയുടെ ആധികാരിക സമുദ്ര പൈതൃകവുമായുള്ള ആഴത്തിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്ന വ്യത്യസ്തമായ ഒരു ഉത്സവ അന്തരീക്ഷത്തിൽ കത്താറ ബീച്ചിൽനടന്ന ചടങ്ങിൽകത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ പ്രൊഫ. ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി ഫെസ്റ്റിവൽ ഉത്ഘാടനം ചെയ്തു.കത്താറ അൽ നഹ്മ ഫെസ്റ്റിവൽ ആൻഡ് അവാർഡ് - ഗൾഫ് നഹ്മ 2025, കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ ആധികാരിക കലാപരമായ പൈതൃകം സംരക്ഷിക്കുന്നതിനും ഗൾഫ് ജനതയുടെ ഹൃദയങ്ങളിൽ അതിന്റെ സ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ അതിനെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ഒരു സവിശേഷ സാംസ്കാരിക പരിപാടിയാണെന്ന് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് അൽ സുലൈത്തി പറഞ്ഞു.ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാർമത്സരിക്കുന്നഗൾഫ് നഹ്മ മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബഹ്‌റൈൻ ചിൽഡ്രൻസ് ബാൻഡിന്റെ വിശിഷ്ടമായ കലാരൂപ പ്രകടനം അരങ്ങേറി.ചടങ്ങിൽ ജൂറിയെയും പങ്കെടുക്കുന്ന രാജ്യങ്ങളെയും പരിചയപ്പെടുത്തി. അവാർഡ് മത്സരങ്ങളുടെ ആദ്യ റൗണ്ടിന്റെ ഉദ്ഘാടനവും ഉണ്ടായിരുന്നു.കടൽ യാത്രയിലെ പാട്ടുകാരനെ വിശേഷിപ്പിക്കുന്ന പേരാണ് 'നഹ്മ' എന്നത്.         ഏപ്രിൽ 13 മുതൽ 15 വരെ വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഫെസ്റ്റിവൽ തുടരും. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള 17 നഹാമകളുടെ പങ്കാളിത്തം ഇതിൽ ഉൾപ്പെടുന്നു: ഖത്തറിൽ നിന്നുള്ള 4 നഹാമകൾ, സൗദി അറേബ്യയിൽ നിന്നുള്ള 1 നഹാമ, കുവൈറ്റിൽ നിന്നുള്ള 3 നഹാമകൾ, യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ നിന്നുള്ള 3 നഹാമകൾ, ഒമാൻ സുൽത്താനേറ്റിൽ നിന്നുള്ള 3 നഹാമകൾ, ബഹ്‌റൈനിൽ നിന്നുള്ള 3 നഹാമകൾ തുടങ്ങിയസംഘങ്ങളാണ് മത്സരത്തിൽ മറ്റുരയ്ക്കുന്നത്.
       മൂന്ന് ദിവസത്തെ ഫെസ്റ്റിവലിൽ സാംസ്കാരിക സെമിനാറുകളും പൈതൃക പ്രകടനങ്ങളും നടക്കും.
. രണ്ടാം ദിവസം, "ഗൾഫ് രാജ്യങ്ങൾക്കിടയിലെ താളാത്മക കലകൾ - ഹദ്ദാദി കലകൾ" എന്ന സെമിനാർ കുവൈറ്റ് ഗവേഷകൻ അബ്ദുൾ ഹമീദ് അൽ-സഖർ നയിക്കും. "കടലിനും രാത്രിക്കും ഇടയിലുള്ള പ്രവർത്തന കലകൾ" എന്ന  സെമിനാറിന് ബഹ്‌റൈൻ കലാകാരനായ യൂസഫ് നേതൃത്വം നൽകും.
മൂന്നാം ദിവസം, "നഹ്ഹാമിന്റെ പ്രവർത്തനവും മഹ്മാലിലെ പങ്കും" എന്ന വിഷയം ഖത്തരി ഗവേഷകൻ അബ്ദുൾ ഹമീദ് അൽ യൂസഫ് അവതരിപ്പിക്കും.  അൽ ഖലൈൽ ട്രൂപ്പിന്റെതാണ് സമാപന പ്രകടനം. സമാപന ദിവസം തന്നെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ നൽകി ആദരിക്കുകയുംചെയ്യും.
ഫെസ്റ്റിവൽ നഗരിയിൽതത്സമയ ഡ്രോയിംഗ് മത്സരം, ഫൈൻ ആർട്സ് പ്രദർശനം, ഫോട്ടോഗ്രാഫി മത്സരം, പരമ്പരാഗത ഡൈവിംഗ്, മീൻപിടുത്തം എന്നിവയുടെ ചരിത്രം രേഖപ്പെടുത്തുന്ന ഒരു മറൈൻ പ്രദർശനം എന്നിവയും ആസ്വാദകരായസന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img