
ദോഹ:മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) സ്വീകരിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ സജ്ജമാക്കി.രാജ്യത്തെ എല്ലാ ആശുപത്രികളും ഹെൽത്ത് സെന്ററുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പൂർണ്ണ സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.
ആവശ്യമായ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും തന്ത്രപ്രധാനമായ ശേഖരം (Strategic Stockpile) രാജ്യത്ത് ലഭ്യമാണെന്ന് ഹെൽത്ത് കെയർ റെഗുലേഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഘാനിം അലി അൽ മന്നായി വ്യക്തമാക്കി.ഡോക്ടർമാർ, നഴ്സുമാർ, മറ്റ് അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ എന്നിവർക്ക് വിവിധ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനവും സിമുലേഷൻ വ്യായാമങ്ങളും നൽകിയിട്ടുണ്ട്.ലോകോത്തര നിലവാരമുള്ള ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ ഖത്തറിനുണ്ടെന്നും ഏത് സാഹചര്യത്തിലും വേഗത്തിൽ പ്രതികരിക്കാൻ സിസ്റ്റം പ്രാപ്തമാണെന്നും ഹെൽത്ത് എമർജൻസി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. സുഹ അൽ ബയാത്ത് പറഞ്ഞു.ആരോഗ്യ സംബന്ധമായ അടിയന്തര അന്വേഷണങ്ങൾക്കായി 16000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.











