05:15pm 03 November 2026
NEWS
സ്പെയിനിൽ ഖത്തറിന്റെ സ്വർണ്ണക്കുതിപ്പ്: പരമോട്ടോർ ചാമ്പ്യൻഷിപ്പിൽ നേട്ടങ്ങൾ വാരികൂട്ടി ഖത്തർ ഏരിയൽ സ്‌പോർട്‌സ് ടീം
03/11/2026  03:40 PM IST
nila
സ്പെയിനിൽ ഖത്തറിന്റെ സ്വർണ്ണക്കുതിപ്പ്: പരമോട്ടോർ ചാമ്പ്യൻഷിപ്പിൽ നേട്ടങ്ങൾ വാരികൂട്ടി ഖത്തർ ഏരിയൽ സ്‌പോർട്‌സ് ടീം

 


​ദോഹ: സ്പെയിനിൽ നടന്ന അന്താരാഷ്ട്ര 'ഓപ്പൺ പാരാമോട്ടർ സ്ലാലോം' (FAI 2 Spain Open Paramotor Championship) ചാമ്പ്യൻഷിപ്പിൽ മികച്ച വിജയവുമായി ഖത്തർ എയർ സ്‌പോർട്‌സ് ടീം (Qatar Air Sports Committee). രണ്ടു സ്വർണ്ണവും രണ്ടു വെള്ളിയും ഉൾപ്പെടെ നാല് മെഡലുകളാണ് ഖത്തർ താരം 'സാഖൂർ അൽ മദ്‌ലത്ത്' (Sky Falcons) കരസ്ഥമാക്കിയത്.  
​സ്പെയിൻ, ഫ്രാൻസ്, റഷ്യ, ചെക്ക് റിപ്പബ്ലിക് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 36 പ്രമുഖ അത്‌ലറ്റുകൾ പങ്കെടുത്ത ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഖത്തർ ആഗോളതലത്തിൽ ഈ നേട്ടം കൊയ്തത്. ട്രൈക്ക് (Trike) വിഭാഗത്തിലും ഇൻഡിവിജ്വൽ ഫ്രണ്ട് ക്യാച്ച് വിഭാഗത്തിലും തിളങ്ങിയ താരം ഇബ്രാഹിം അൽ ബലൂഷി
മികച്ച പ്രകടനത്തിലൂടെ ഖത്തറിനായി ഒന്നാം സ്ഥാനം നേടി സ്വർണ്ണം സ്വന്തമാക്കി. ഫൂട്ട് ലോഞ്ച് (Foot-launch) വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയ നായെഫ് അൽ ബലൂഷി ഇൻഡിവിജ്വൽ വിഭാഗത്തിൽ വെള്ളി മെഡലും നേടി ഖത്തറിന്റെ അഭിമാനമായി.  ഫൂട്ട് ലോഞ്ച് വിഭാഗത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിസഈദ് അൽ മർറി ഖത്തറിന്റെ മെഡൽ നേട്ടം 
പൂർത്തിയാക്കി. തീവ്രമായ പരിശീലനത്തിന്റെയും ഖത്തർ എയർ സ്‌പോർട്‌സ് കമ്മിറ്റിയുടെ മികച്ച പിന്തുണയുടെയും ഫലമാണ് ഈ വിജയമെന്ന് താരങ്ങൾ പ്രതികരിച്ചു. വരും ചാമ്പ്യൻഷിപ്പുകളിൽ രാജ്യത്തിനായി കൂടുതൽ അന്താരാഷ്ട്ര നേട്ടങ്ങൾ കൈവരിക്കാൻ ഈ വിജയം ഊർജ്ജം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img