
ദോഹ:റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ആദ്യ അന്താരാഷ്ട്ര പ്രദർശനമായ ‘റോബോടെക് 2026’ ഒക്ടോബർ 27 മുതൽ 29 വരെ ദോഹയിൽ നടക്കുമെന്ന് ഖത്തർ ചേംബർ അറിയിച്ചു. ഖത്തർ ചേംബർ ഔദ്യോഗിക പിന്തുണയോടെ സംഘടിപ്പിക്കുന്ന പ്രദർശനം ഖത്തറിന്റെ ഡിജിറ്റൽ അജണ്ട 2030-നോട് ഒത്തുചേരുന്നതാണെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ആരോഗ്യം, സ്മാർട്ട് ഗതാഗതം, ലജിസ്റ്റിക്സ്, വിദ്യാഭ്യാസം, സൈബർ സുരക്ഷ, ഭക്ഷ്യ സുരക്ഷ, ഫിൻടെക്, വ്യവസായ സാങ്കേതികവിദ്യകൾ, സ്മാർട്ട് സിറ്റികൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലെ ലോകോത്തര എഐ–റോബോട്ടിക്‌സ് കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കും. 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കുന്ന റോബോടെക്, പൊതു–സ്വകാര്യ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനും വ്യാപാര–നിക്ഷേപ സഹകരണങ്ങൾ വികസിപ്പിക്കുന്നതിനും വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.










