06:34am 13 November 2026
NEWS
ലോക ഉത്തേജകവിരുദ്ധ ഏജൻസി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ ശൈഖ് തമീം
09/06/2026  09:49 AM IST
nila
ലോക ഉത്തേജകവിരുദ്ധ ഏജൻസി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ ശൈഖ് തമീം

 


​ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി ലോക ഉത്തേജകവിരുദ്ധ ഏജൻസി (WADA) പ്രസിഡന്റ് വിറ്റോൾഡ് ബാങ്കയുമായി കൂടിക്കാഴ്ച നടത്തി. ലുസൈൽ കൊട്ടാരത്തിലെ അമീറിന്റെ കാര്യാലയത്തിൽ തിങ്കളാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച.
​ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ വിറ്റോൾഡ് ബാങ്കയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധിസംഘവും അമീറിന് അഭിവാദ്യങ്ങൾ നേർന്നു. കൂടിക്കാഴ്ചയിൽ കായികരംഗവുമായി ബന്ധപ്പെട്ടതും പരസ്പര താൽപ്പര്യമുള്ളതുമായ വിവിധ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img