NEWS
ദേശീയ ദിന പരേഡിൽ ജനങ്ങളുമായി കൈകോർത്ത് ഖത്തർ അമീർ
18/12/2025 09:14 PM IST
nila

ദോഹ:ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദോഹ കോർണീഷിൽ ഇന്ന് നടന്ന ദേശീയ ദിന പരേഡ്, സൈനിക ശക്തിയുടെയും ദേശീയ ഐക്യത്തിന്റെയും ദൃശ്യവിസ്മയമായി മാറിയതോടൊപ്പം, അമീറിന്റെ ജനസൗഹൃദ സമീപനത്തിലൂടെ ഹൃദയസ്പർശിയായ നിമിഷത്തിനും സാക്ഷ്യം വഹിച്ചു. പരേഡ് കാണാനെത്തിയ ആയിരക്കണക്കിന് പൗരന്മാർക്കും പ്രവാസികൾക്കും
സ്നേഹാഭിവാദ്യംനൽകിയുംബാരിക്കേഡിനരികിൽനിൽക്കുന്നവർക്ക്
ഹസ്തദാനംനൽകിയും
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിജനഹൃദയം കീഴടക്കി.പരേഡിനിടെ അമീർ ജനക്കൂട്ടത്തെ അഭിമുഖീകരിച്ച് അഭിവാദ്യം ചെയ്തപ്പോൾ, കോർണീഷിലുടനീളം ആവേശകരമായ കൈയ്യടികളും ദേശീയ മുദ്രാവാക്യങ്ങളും മുഴങ്ങി. കുട്ടികൾ മുതൽ മുതിർന്നവർ വരെ അമീറിന്റെ സ്നേഹാഭിവാദ്യം ആവേശത്തോടെ ഏറ്റുവാങ്ങിയത് ദേശീയ ദിനാഘോഷങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചകളിലൊന്നായി മാറി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











