
ദോഹ: റാസ് ലഫാൻ സിറ്റിയിലെ റാസ് ലഫാൻ, മിസൈദ് സോളാർ പവർ പ്ലാന്റുകൾ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉദ്ഘാടനം ചെയ്തു. ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ഭാഗമായി
കുറഞ്ഞ കാർബൺ ഊർജ്ജത്തിലേക്ക് മാറുന്നതിനും പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമാണ്പുതിയ രണ്ട് പ്ലാന്റുകളുടെയുംപ്രവർത്തനം സജ്ജമാക്കി യിരിക്കുന്നത്.
ഉദ്ഘാടനത്തിന് ശേഷം, സൗരോർജ്ജത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, രണ്ട് സ്റ്റേഷനുകളുടെയും യൂട്ടിലിറ്റി സേവനങ്ങൾ, രാജ്യത്തിന്റെ പുനരുപയോഗ ഊർജ്ജ ആവശ്യങ്ങളുടെ ഒരു പ്രധാന ഭാഗം നിറവേറ്റുന്നതിനുള്ള അവയുടെ ഉൽപാദന ശേഷി എന്നിവ ഉൾക്കൊള്ളുന്ന സോളാർ പാനൽ നിയന്ത്രണ, വിതരണ മുറി എന്നിവ അമീർ പരിശോധിച്ചു.ഖത്തർഎനർജി പ്രസിഡന്റും സിഇഒയുമായ ഊർജ്ജകാര്യ സഹമന്ത്രി എഞ്ചിനീയർ സാദ് ബിൻ ഷെരീദ അൽ-കാബി, പ്രാദേശിക, അന്തർദേശീയ കമ്പനികളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.











