NEWS
ഉന്നതവിജയം നേടിയ സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചതിൽ സന്തോഷം പങ്കുവെച്ച് ഖത്തർ അമീർ
01/09/2026 11:29 AM IST
nila

ദോഹ: ഹൈസ്കൂൾ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ പുതിയ വിദ്യാർത്ഥി സംഘത്തെ ആദരിക്കാൻ സാധിച്ചതിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി സന്തോഷം പ്രകടിപ്പിച്ചു. തന്റെ ഔദ്യോഗിക ' എക്സ്' (X) അക്കൗണ്ടിലൂടെയാണ് അമീർ ഇക്കാര്യം അറിയിച്ചത്.
"മികച്ച വിജയം നേടിയ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പുതിയ നിരയെ ആദരിക്കുന്നതിൽ ഇന്ന് ഏറെ സന്തോഷമുണ്ട്. വിജയവും നേട്ടങ്ങളും നിറഞ്ഞ ഭാവി ജീവിതവും, രാജ്യത്തിന്റെ പുരോഗതിക്കും സമൂഹ സേവനത്തിനുമായി മികച്ച സംഭാവനകൾ നൽകാൻ അവർക്ക് സാധിക്കട്ടെ എന്നും ആശംസിക്കുന്നു," എന്ന് അമീർ കുറിച്ചു. കുട്ടികളുടെ ഈ മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരുടെയും കുടുംബങ്ങളുടെയും പ്രയത്നങ്ങളെയും പിന്തുണയെയും അമീർ പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











