07:42am 12 November 2026
NEWS
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർദക്ഷിണാഫ്രിക്കയിലെത്തി
22/11/2025  01:26 PM IST
nila
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർദക്ഷിണാഫ്രിക്കയിലെത്തി

 

ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ജൊഹന്നസ്‌ബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സൗഹൃദ രാഷ്ട്രമായ ദക്ഷിണാഫ്രിക്കയിൽ എത്തി.
അമീറിനെ ഒലിവർ റെജിനൽഡ് ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിലെ വനവകുപ്പ്, മത്സ്യ, പരിസ്ഥിതി മന്ത്രിയായ വില്യം എബ്രഹാം സ്റ്റീഫാനസ് ഔകാംപ്, ദക്ഷിണാഫ്രിക്കയിലെ ഖത്തർ അംബാസഡർ  മുബാറക് ബിൻ നാസർ അൽ ഖലീഫ, പ്രിറ്റോറിയയിലെ ഖത്തർ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം സ്വീകരിച്ചു.
അമീറിനൊപ്പം  ഔദ്യോഗിക പ്രതിനിധി സംഘവും അനുഗമിക്കുന്നതായി ഖത്തർ ന്യൂസ് ഏജൻസി (QNA) റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img