NEWS
ഏഷ്യയിലെ മികച്ച ബീച്ച് വോളിബോൾ താരങ്ങളായി ഖത്തറിന്റെ ചെറിയെഫ് യൂനൂസും അഹമ്മദ് തിജാനും
11/08/2026 12:22 PM IST
nila

ബാങ്കോക്ക്: ഖത്തർ ബീച്ച് വോളിബോൾ ജോഡികളായ ചെറിയെഫ് യൂനൂസിനെയും അഹമ്മദ് തിജാനെയും ഏഷ്യയിലെ മികച്ച പുരുഷ ബീച്ച് വോളിബോൾ താരങ്ങളായി തെരഞ്ഞെടുത്തു. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ നടന്ന കന്നി ഏഷ്യൻ വോളിബോൾ കോൺഫെഡറേഷൻ (AVC) ഗാല 2026-ൽ ഇരുവർക്കും പുരസ്‌കാരം സമ്മാനിച്ചു.
വൻകരയിലെയും അന്താരാഷ്ട്രതലത്തിലെയും മത്സരങ്ങളിൽ കാഴ്ചവെച്ച മികച്ച പ്രകടനത്തെ തുടർന്നാണ് ഈ ബഹുമതി. ഏഷ്യയിലെ പ്രമുഖ ബീച്ച് വോളിബോൾ താരങ്ങൾ എന്ന നിലയിലുള്ള തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഖത്തറി സഖ്യത്തിന്റെ ഈ നേട്ടം.
ഖത്തർ ബീച്ച് വോളിബോളിന് മറ്റൊരു നാഴികക്കല്ലായ ഈ പുരസ്‌കാരം, അന്താരാഷ്ട്ര തലത്തിൽ ദേശീയ ടീം നിലനിർത്തുന്ന തുടർച്ചയായ വിജയങ്ങളുടെ പ്രതിഫലനമാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











