01:17pm 29 October 2026
NEWS
ഖത്തറിലെ വായുവും ജലവും സുരക്ഷിതം: റേഡിയേഷന്‍ അളവിൽ ആശങ്കപെടാനില്ലെന്ന് അധികൃതർ
22/06/2025  09:02 PM IST
nila
ഖത്തറിലെ വായുവും ജലവും സുരക്ഷിതം: റേഡിയേഷന്‍ അളവിൽ ആശങ്കപെടാനില്ലെന്ന് അധികൃതർ

ദോഹ: ഖത്തറിലെ വായുവിലും ജലാശയങ്ങളിലുമുള്ള റേഡിയേഷന്‍ അളവിൽ
ആശങ്കപെടാനില്ലെന്ന്
 അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ ദേശീയ റേഡിയേഷന്‍ മോണിറ്ററിംഗ് ആന്‍ഡ് ഏര്‍ലി വാണിംഗ് നെറ്റ്വര്‍ക്ക് വഴി രാജ്യത്തെ കര, സമുദ്ര സ്റ്റേഷനുകള്‍ റേഡിയേഷന്‍ അളവ് നിരീക്ഷിക്കുകയും റേഡിയേഷന്‍ അളവില്‍ അസാധാരണമായ വര്‍ദ്ധനവ് ഉണ്ടായാല്‍ മുന്‍കൂട്ടി മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യും. നിലവില്‍ എല്ലാം സാധാരണ നിലയിലാണെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
ഖത്തറിന്റെ വായുവിലോ പ്രാദേശിക ജലാശയങ്ങളിലോ അസാധാരണമായ റേഡിയേഷന്‍ അളവ് കണ്ടെത്തിയിട്ടില്ലെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img