04:36am 13 November 2026
NEWS
ഖത്തർ അതിർത്തിയിൽ ആകാശയുദ്ധം: രണ്ട് ഇറാനിയൻ യുദ്ധവിമാനങ്ങളെ ഖത്തറിന്റെ 'അബാബീൽ' വെടിവെച്ചിട്ടു
05/03/2026  09:23 PM IST
nila
ഖത്തർ അതിർത്തിയിൽ ആകാശയുദ്ധം: രണ്ട് ഇറാനിയൻ യുദ്ധവിമാനങ്ങളെ ഖത്തറിന്റെ അബാബീൽ വെടിവെച്ചിട്ടു

ദോഹ: ഖത്തറിലെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ ലക്ഷ്യമാക്കി നീങ്ങിയ രണ്ട് ഇറാനിയൻ സുഖോയ്-24 (Su-24) ബോംബർ വിമാനങ്ങളെ ഖത്തർ വ്യോമസേന വെടിവെച്ചിട്ടതായി സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്തു. ഖത്തറിന്റെ അതിവേഗ യുദ്ധവിമാനമായ എഫ്-15 'അബാബീൽ' (F-15 Ababil) ആണ് രണ്ട് മിനിറ്റ് നീണ്ടുനിന്ന ആകാശപ്പോരാട്ടത്തിനൊടുവിൽ ഇറാനിയൻ വിമാനങ്ങളെ തകർത്തത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് രണ്ട് യുദ്ധവിമാനങ്ങളെ ഖത്തറിന് നേരെ അയച്ചത്. റഡാറുകളുടെ കണ്ണ് വെട്ടിക്കാനായി വെറും 80 അടി ഉയരത്തിലൂടെയാണ് ഈ വിമാനങ്ങൾ പറന്നിരുന്നത്.ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് വെറും രണ്ട് മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് ഖത്തർ വിമാനങ്ങൾ ഇവയെ തടഞ്ഞത്. ഖത്തർ നൽകിയ റേഡിയോ മുന്നറിയിപ്പുകളോട് ഇറാനിയൻ വിമാനങ്ങൾ പ്രതികരിച്ചില്ല.ബോംബുകളും മിസൈലുകളും ഘടിപ്പിച്ച നിലയിൽ കണ്ട വിമാനങ്ങളെ 'ശത്രുവിമാനങ്ങളായി' പ്രഖ്യാപിക്കുകയും ഖത്തറിന്റെ 'അബാബീൽ' യുദ്ധവിമാനം ഇവയെ ആകാശത്ത് വെച്ച് നേരിടുകയും ചെയ്തു. തുടർന്ന് ഖത്തർ സമുദ്രാതിർത്തിയിൽ വെച്ച് രണ്ട് വിമാനങ്ങളും വെടിവെച്ചിട്ടു.​രണ്ട് യുദ്ധവിമാനങ്ങൾക്ക് പുറമെ, ഖത്തറിന് നേരെ തൊടുത്ത 7 ബാലിസ്റ്റിക് മിസൈലുകളും 5 ഡ്രോണുകളും വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഖത്തർ അമീരി എയർഫോഴ്സും നേവിയും സംയുക്തമായാണ് ഈ പ്രതിരോധം തീർത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img