08:37am 13 November 2026
NEWS
റഷ്യ–ഉക്രെയിൻ പ്രശ്നത്തിൽ 115 കുട്ടികളെ കുടുംബങ്ങളിൽ എത്തിച്ചു: ഖത്തർ
04/12/2025  11:22 AM IST
nila
റഷ്യ–ഉക്രെയിൻ പ്രശ്നത്തിൽ 115 കുട്ടികളെ കുടുംബങ്ങളിൽ എത്തിച്ചു: ഖത്തർ

ദോഹ : റഷ്യ–ഉക്രെയിൻ യുദ്ധവുമായി ബന്ധപ്പെട്ട് 115 കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനായത് ഖത്തറിന്റെ വലിയ മാനവിക ഇടപെടലാണെന്ന് 
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് മുഹമ്മദ് അൽ ആൻസാരി.യു.എസ് പ്രസിഡന്റിന്റെ പദ്ധതിയും, യുദ്ധവിരാമത്തെ പിന്തുണക്കുന്ന അമേരിക്കയുടെ നിലപാടും ഖത്തർ വിശ്വാസത്തോടെ കാണുന്നതായി അദ്ദേഹം വ്യക്തമാക്കി. യുദ്ധവിരാമം നിലനിൽക്കുന്നുവെങ്കിലും തുടരുന്ന ലംഘനങ്ങൾ സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു.വെനിസ്വേലയും യുഎസും തമ്മിലുള്ള ഇപ്പോഴത്തെ സംഘർഷത്തിൽ ഖത്തർ മധ്യസ്ഥത നടത്താൻ തയ്യാറാണെന്നും, ഇരുരാജ്യങ്ങൾക്കിടയിൽ നടന്ന തടവുകാരുടെ മാറ്റത്തിൽ ഖത്തർ പങ്കുവഹിച്ചുവെന്നും അൽ ആൻസാരി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img