NEWS
ഓഗസ്റ്റിലും ചൂടും ഈർപ്പവും തുടരും; കാലാവസ്ഥാ ഗൈഡ് പുറത്തിറക്കി ഖത്തർ
02/08/2026 11:16 AM IST
nila

ദോഹ: ആഗസ്റ്റ് മാസത്തിലെ കാലാവസ്ഥാ വിവരങ്ങൾ അടങ്ങിയ ക്ലൈമറ്റ് ഗൈഡ് പുറത്തിറക്കി ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD). വേനൽക്കാലത്തിന്റെ മൂന്നാം മാസമായ ആഗസ്റ്റിലും രാജ്യത്ത് ചൂടും ഈർപ്പവുമുള്ള അന്തരീക്ഷം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആഗസ്റ്റിൽ കാര്യമായ മഴ ലഭിക്കാൻ സാധ്യതയില്ല. ഉപരിതലത്തിൽ അനുഭവപ്പെടുന്ന ന്യൂനമർദ്ദമായിരിക്കും ഈ മാസത്തെ കാലാവസ്ഥയെ പ്രധാനമായും സ്വാധീനിക്കുക. കിഴക്കൻ ദിശയിൽ നിന്നുള്ള കാറ്റിന് സാധ്യതയുണ്ടെന്നും ഇത് വായുവിൽ ആപേക്ഷിക ആർദ്രത (Humidity) ഉയരുന്നതിന് കാരണമാകുമെന്നും ക്യു.എം.ഡി വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










