10:21am 09 November 2026
NEWS
ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്:CARF അക്രഡിറ്റേഷൻ തിളക്കത്തിൽ
21/04/2025  07:41 PM IST
nila
ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്:CARF അക്രഡിറ്റേഷൻ തിളക്കത്തിൽ

ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് (QRI) കമ്മീഷൻ ഓൺ അക്രഡിറ്റേഷൻ ഓഫ് റീഹാബിലിറ്റേഷൻ ഫെസിലിറ്റിസ് (CARF) അന്താരാഷ്ട്ര അക്രഡിറ്റേഷൻ ലഭിച്ചു.
ക്ലിനിക്കൽ ഗുണനിലവാരം, സുരക്ഷ, പ്രവർത്തന മികവ് എന്നിവയിൽ ഉയർന്ന നിലവാരം പ്രകടിപ്പിക്കുന്ന സ്ഥാപനങ്ങൾക്കാണ് ആഗോളതലത്തിൽ  CARF അക്രഡിറ്റേഷൻ നൽകുന്നത്.മൂന്ന് വർഷത്തെ അക്രഡിറ്റേഷനാണ് QRI ക്ക് ലഭിച്ചത്പരിചരണത്തിലെ QRI യുടെ മികവിനെ പ്രതിഫലിപ്പിക്കുന്ന അസാധാരണവും അപൂർവവുമായ നേട്ടമായി.ഉയർന്ന ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു സൗകര്യത്തിൽ സമർപ്പിതരായ പ്രൊഫഷണലുകൾ നൽകുന്ന ലോകോത്തര പുനരധിവാസ സേവനങ്ങൾ ഖത്തറിലെ ജനങ്ങൾക്ക് ലഭ്യമാകുന്നുവെന്ന്  സ്ഥിരീകരിക്കുന്നതാണ്
സിഎആർഎഫ് അംഗീകാരമെന്ന്എച്ച്എംസി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ബിൻ ഖലീഫ അൽ സുവൈദി പറഞ്ഞു.
“HMC യിൽ ലഭ്യമായ അന്താരാഷ്ട്ര നിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിനുള്ള
അംഗീകാരമാണ്  CARF ന്റെ അക്രഡി റ്റേഷൻ എന്ന്  HMC യുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഖാലിദ് മുഹമ്മദ് അൽ ജൽഹാംപറഞ്ഞു. ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് 
ആദ്യമായി CARF അംഗീകാരം ലഭിക്കുന്നത് അസാധാരണമായ നേട്ടവും QRI ടീമിലെ ഓരോ അംഗത്തിനുമുള്ള ആദരവുകൂടിയാണെന്ന്  പുനരധിവാസ ഡെപ്യൂട്ടി ചീഫും QRI യുടെ മെഡിക്കൽ ഡയറക്ടറും സിഇഒയുമായ ഡോ. ഹനാദി അൽ ഹമദ്പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img