10:57am 11 September 2026
NEWS
ഗാസയിലെ 10,000 കുഞ്ഞുങ്ങൾക്ക് ആശ്വാസമായി ഖത്തർ റെഡ് ക്രസന്റ്: 25,000 ക്യാൻ പാൽ വിതരണം ചെയ്തു
09/09/2026  02:02 PM IST
nila
ഗാസയിലെ 10,000 കുഞ്ഞുങ്ങൾക്ക് ആശ്വാസമായി ഖത്തർ റെഡ് ക്രസന്റ്: 25,000 ക്യാൻ പാൽ വിതരണം ചെയ്തു

ദോഹ: ഗാസ മുനമ്പിലെ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന പതിനായിരത്തിലധികം കുഞ്ഞുങ്ങൾക്ക് ആശ്വാസവുമായി ഖത്തർ റെഡ് ക്രസന്റ് (QRCS). വിവിധ ഗവർണറേറ്റുകളിലായി 25,000 ക്യാൻ ഉന്നതനിലവാരമുള്ള ശിശു പാൽ വിതരണം ചെയ്യുന്ന പദ്ധതിക്ക് ഖത്തർ റെഡ് ക്രസന്റിന്റെ ഗാസ ഓഫീസ് തുടക്കം കുറിച്ചു.
​ഗാസയിൽ ഫലസ്തീൻ കുടുംബങ്ങൾ നേരിടുന്ന കടുത്ത മാനുഷിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സഹായം. 4,26,000 യു.എസ് ഡോളറാണ് (ഏകദേശം 4.26 ലക്ഷം ഡോളർ) പദ്ധതിയുടെ ആകെ ചെലവ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img