
ദോഹ: 'പുണ്യങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുക' (Keep Your Balance Of Good Deeds Alive) എന്ന ശീർഷകത്തിൽ ഖത്തർ റെഡ് ക്രസന്റ് (QRCS) ആവിഷ്കരിച്ച റമദാൻ കാമ്പയിൻ ലോകത്തിന്റെ വിവിധ കോണുകളിൽ വിജയകരമായി തുടരുന്നു. ഖത്തറിന് അകത്തും പുറത്തുമായി ദരിദ്രർക്കും അഭയാർത്ഥികൾക്കും ആശ്വാസമേകുന്ന നിരവധി പദ്ധതികളാണ് സംഘടന നടപ്പിലാക്കുന്നത്.കത്താറ കൾച്ചറൽ വില്ലേജിൽ സന്ദർശകർക്കും ഡ്രൈവർമാർക്കുമായി
'ഓൺ-ദി-ഗോ ഇഫ്താർ'
ദിവസേന 350 ലഘുഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നു. ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ തുടർച്ചയായ മൂന്നാം വർഷമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.പ്രവാസി തൊഴിലാളികൾക്കിടയിൽ ഐക്യദാർഢ്യം വളർത്തുന്നതിന്റെ ഭാഗമായി 21 ടൺ ഈത്തപ്പഴം വിതരണം ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ തൊഴിലാളികൾ, നേപ്പാളി, അഫ്ഗാനി കമ്മ്യൂണിറ്റികൾ എന്നിവരടക്കം 11,950 പേർ ഇതിന്റെ ഗുണഭോക്താക്കളായി.അഭയാർത്ഥി ക്യാമ്പുകളിലും ആശുപത്രികളിലും നിർദ്ധന കുടുംബങ്ങളിലുമായി ആയിരക്കണക്കിന് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ഖത്തർ എംബസിയുടെ സഹകരണത്തോടെ 500 പേർ പങ്കെടുത്ത വിപുലമായ ഇഫ്താർ വിരുന്നും സുഡാനിൽ സംഘടിപ്പിച്ചു.യുദ്ധക്കെടുതി അനുഭവിക്കുന്ന ഗാസയിൽ ഇതിനോടകം 5,700 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ആകെ 17,833 പൊതികൾ വിതരണം ചെയ്യാനാണ് പദ്ധതി. ഇതിനായി ഏകദേശം 18.5 ലക്ഷം ഡോളറാണ് ചിലവിടുന്നത്.ഏഴ് ഗവർണറേറ്റുകളിലായി അതിദരിദ്രരായ കുടുംബങ്ങൾക്കും കാൻസർ രോഗികൾക്കും സഹായമെത്തിക്കുന്നു. 5.8 ലക്ഷം ഡോളറിലധികം ചിലവഴിച്ചാണ് യമനിലെ പദ്ധതികൾ നടപ്പിലാക്കുന്നത്.കോക്സ് ബസാർ ക്യാമ്പിലെ റോഹിങ്ക്യൻ അഭയാർത്ഥികൾക്കായി 8,300 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.അൽബേനിയ, ജിബൂട്ടി, നൈജർ, ജോർദാൻ എന്നിവിടങ്ങളിലും പ്രാദേശിക റെഡ് ക്രസന്റ് സൊസൈറ്റികളുമായി ചേർന്ന് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണവും കൂപ്പണുകളും എത്തിച്ചു നൽകി.ഓരോ രാജ്യത്തെയും കാലാവസ്ഥയ്ക്കും ഭക്ഷണരീതിക്കും അനുയോജ്യമായ അരി, ഗോതമ്പ്, പഞ്ചസാര, എണ്ണ തുടങ്ങിയ അവശ്യസാധനങ്ങളാണ് വിതരണം ചെയ്യുന്നത്. വിധവകൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് മുൻഗണന നൽകുന്നത്.











