12:41pm 13 November 2026
NEWS
ഖത്തർ റെഡ് ക്രസന്റ് ക്യാമ്പയിൻ: 167 ദശലക്ഷം റിയാൽ സമാഹരിച്ചു; നിർദ്ധന കുടുംബങ്ങൾക്കും കടബാധ്യതയുള്ളവർക്കും കൈത്താങ്ങ്
22/03/2026  02:14 PM IST
nila
ഖത്തർ റെഡ് ക്രസന്റ് ക്യാമ്പയിൻ: 167 ദശലക്ഷം റിയാൽ സമാഹരിച്ചു; നിർദ്ധന കുടുംബങ്ങൾക്കും കടബാധ്യതയുള്ളവർക്കും കൈത്താങ്ങ്

 


​ദോഹ: റമദാൻ 27-ാം രാവിൽ ഖത്തർ റെഡ് ക്രസന്റ് സംഘടിപ്പിച്ച 'ഖത്തർ ഒറ്റക്കെട്ട്' എന്ന ജീവകാരുണ്യ ക്യാമ്പയിനിലൂടെ 167 ദശലക്ഷം റിയാൽ സമാഹരിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള ദുരിതമനുഭവിക്കുന്നവർക്കായി ഈ തുക വിനിയോഗിക്കുമെന്ന് ഖത്തർ റെഡ് ക്രസന്റ് മീഡിയ വിഭാഗം മേധാവി റാനിയ അൽ ബർദിനി അറിയിച്ചു.ആകെ ലഭിച്ച തുകയിൽ 23 ദശലക്ഷം റിയാൽ ഖത്തറിനുള്ളിലെ നിർദ്ധന കുടുംബങ്ങൾക്കും കടബാധ്യത മൂലം പ്രയാസപ്പെടുന്നവർക്കുമായി (Debtors) മാറ്റിവെച്ചു.144 ദശലക്ഷം റിയാൽ ലോകത്തെ 15 രാജ്യങ്ങളിലായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കായി വിനിയോഗിക്കും.പ്രമുഖ പണ്ഡിതന്മാർ, മതപ്രഭാഷകർ, മാധ്യമപ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെ ഖത്തർ ടിവി വഴി സംപ്രേക്ഷണം ചെയ്ത ഈ ക്യാമ്പയിൻ റെഡ് ക്രസന്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒന്നാണെന്ന് അധികൃതർ വ്യക്തമാക്കി.
​ഖത്തറിലെ ജനങ്ങളുടെ ഉദാരമനസ്കതയാണ് ഈ വലിയ നേട്ടത്തിന് പിന്നിലെന്ന് റെഡ് ക്രസന്റ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img