03:28pm 26 August 2026
NEWS
ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനം നേടി ഖത്തർ
26/08/2026  06:03 AM IST
nila
ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനം നേടി ഖത്തർ

​ദോഹ: അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ITU) പുറത്തുവിട്ട 2026-ലെ ഐസിടി ഡെവലപ്‌മെന്റ് ഇൻഡക്സിൽ (IDI) ഉയർന്ന സ്കോറോടെ ഖത്തർ ലോകത്തിലെ മികച്ച ഡിജിറ്റൽ രാജ്യങ്ങളുടെ നിരയിൽ ആറാം സ്ഥാനം സ്വന്തമാക്കി. കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയാണ് (CRA) ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലോകത്തിലെ 159 രാജ്യങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ പട്ടികയിൽ 100-ൽ 98.4 സ്കോർ നേടിയാണ് ഖത്തർ ഈ നേട്ടം കൈവരിച്ചത്.ഫിക്സഡ് ബ്രോഡ്ബാൻഡ് ഡാറ്റ ഉപയോഗത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഖത്തർ. പ്രതിമാസം ശരാശരി 1,000 ജിബി (GB) ഡാറ്റയാണ് ഒരു ഉപഭോക്താവ് ഉപയോഗിക്കുന്നത്.രാജ്യത്തെ 100% പ്രദേശങ്ങളിലും ഫൈബർ ഒപ്റ്റിക് ശൃംഖലയും, 99% ജനങ്ങൾക്കും 5ജി (5G) നെറ്റ്വർക്ക് സേവനങ്ങളും ലഭ്യമാണ്.ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം (NDS3), ഡിജിറ്റൽ അജണ്ട 2030 എന്നിവയുടെ വിജയകരമായ നടത്തിപ്പാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img